ലഡാക്ക് പ്രക്ഷോഭം: പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം; പാക്ക് സന്ദർശനവും അന്വേഷിക്കും

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെടുന്ന പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം. ലഡാക്കിലെ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിന്റെ എൻജിഒ ആയ സ്റ്റുഡന്റ്‌സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. അതേസമയം സോനം വാങ്ചുക്കിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎൽ) […]
വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ്; റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2019ലാണ് സെലെൻസ്കി യുക്രെയ്ൻ പ്രസിഡന്റായി അധികാരമേറ്റത്. 2024ൽ അധികാരമൊഴിയേണ്ടതായിരുന്നു. 2022ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടർന്ന് പ്രഡിഡന്റ് പദവിയിൽ തുടരുകയായിരുന്നു. ‘വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’–സെലെൻസ്കി വാർത്താ ചാനലിനോട് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. […]
കേരളത്തിൽ മ്യൂൾ അക്കൗണ്ടുകൾ വർധിക്കുന്നു; കർശന നിരീക്ഷണത്തിന് പൊലീസും ബാങ്കുകളും കൈകോർക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മ്യൂൾ അക്കൗണ്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംശയാസ്പദമായ അക്കൗണ്ടുകൾ, എടിഎം പിൻവലിക്കലുകൾ, ചെക്ക് ഇടപാടുകൾ, വ്യാജ ഡിജിറ്റൽ അറസ്റ്റിൽ ഉൾപ്പെട്ട് വലിയ തുകകൾ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറൽ തുടങ്ങിയവ കർശനമായി നിരീക്ഷിക്കാൻ പൊലീസും ബാങ്കുകളും കൈകോർക്കുന്നു. പൊലീസ് സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും. ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സെക്യൂരിറ്റി /അലർട്ട് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27 […]
റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ന്റെ തുടർച്ചയായി ഡ്രോൺ ആക്രമണം; റഷ്യ ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധിക്കും

മോസ്കോ: റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനാൽ, റഷ്യ ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ഗ്യാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്നിന്റെ തുടർച്ചായ ഡ്രോൺ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ എണ്ണ ഉത്പന്നങ്ങൾക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താൻ ശ്രമിക്കുന്നതായും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. ഗ്യാസോലിൻ […]
രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കടന്നുള്ള മോഷണങ്ങൾ കാൽഗറിയിൽ വർധിക്കുന്നു; താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആർസിഎംപി

കാൽഗറി: രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കടന്നുള്ള മോഷണങ്ങൾ കാൽഗറിയിൽ വർധിച്ചതായി ആർസിഎംപിയുടെ മുന്നറിയിപ്പ്. കേസുകൾ വർധിച്ച സാഹചര്യത്തിൽ കമ്മ്യൂണിറ്റികളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് അവസാനം മുതൽ സതേൺ ആൽബെർട്ട ആർസിഎംപിക്ക് രാത്രി 11 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോൾ വീടുകൾ തകർക്കപ്പെട്ടതായുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടാക്കൾ അൺലോക്ക് ചെയ്ത സ്ലൈഡിംഗ് വാതിലുകളിലൂടെയും ജനാലകളിലൂടെയും പ്രവേശനം നേടുന്നു. പലപ്പോഴും അകത്തേക്ക് പ്രവേശിക്കാൻ സ്‌ക്രീനുകൾ മുറിക്കുകയും […]
സൗഹൃദപരമായ കനേഡിയൻ സംസ്‌കാരം; ലോകമെമ്പാടുമുള്ള ആളുകൾ പോകാൻ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയിൽ കാനഡ ഒന്നാം സ്ഥാനത്ത്

ഓട്ടവ: ലോകമെമ്പാടുമുള്ള ആളുകൾ പോകാൻ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയിൽ കാനഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആളുകൾ ഏറ്റവും കൂടുതൽ മാറിത്താമസിക്കാൻ ഇഷ്ടപ്പെടുന്ന, സ്വപ്‌നം കാണുന്ന രാജ്യങ്ങളുടെ പട്ടിക ഇന്റർനാഷണൽ മണി ട്രാൻസ്ഫർ സർവീസ് ആയ റെമിറ്റ്‌ലിയാണ് പുറത്തുവിട്ടത്. 26 രാജ്യങ്ങളിലായി 4,800 ലധികം ആളുകളെയാണ് സർവേ ചെയ്തത്. ഇഷ്ടപ്പെടുന്ന രാജ്യങ്ങളിൽ പുതിയ ജീവിതം ആരംഭിക്കാനുള്ള ആളുകളുടെ സ്വപ്‌നങ്ങൾക്ക് പിന്നിലെ പ്രചോദനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. തിരക്കുകളില്ലാത്ത ജീവിതം, മെച്ചപ്പെട്ട വർക്ക്-ലൈഫ് ബാലൻസ്, മികച്ച തൊഴിൽ അവസരങ്ങൾ […]
യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങൾ! തടയാൻ യുദ്ധ വിമാനങ്ങളെ അയച്ച നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ്

ന്യൂയോർക്ക്: യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ യുദ്ധ വിമാനങ്ങളെ അയച്ചതായി നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെയും കാനഡയുടെയും സംയുക്ത സുരക്ഷാ കമാൻഡ് ആണിത്. നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ […]
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; റോയൽ ബാങ്ക് ഓഫ് കാനഡ ജീവനക്കാരൻ അറസ്റ്റിൽ

ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡ(RBC) ജീവനക്കാരൻ അറസ്റ്റിലായി. ഓട്ടവ സ്വദേശിയായ ഇബ്രാഹിം അൽ-ഹക്കിം(23) എന്നയാളാണ് അറസ്റ്റിലായത്. ജൂലൈയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ തട്ടിപ്പ്, കമ്പ്യൂട്ടർ ദുരുപയോഗം, വ്യക്തിവിവര മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ അനധികൃതമായി വിവരങ്ങൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ പിരിച്ചുവിടുകയും ചെയ്തു. ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീമിന് കേസ് […]
ഗർഭിണികളിലെ ടൈലനോൾ ഉപയോഗം കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകുമെന്ന ട്രംപിൻ്റെ പ്രസ്താവന തള്ളി ഹെൽത്ത് കാനഡ

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ടൈലനോൾ പ്രസ്താവന തള്ളി ഹെൽത്ത് കാനഡ. ഗർഭിണികളിലെ ടൈലനോൾ ഉപയോഗം കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകും എന്ന ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെയാണ് ഹെൽത്ത് കാനഡയുടെ പ്രതികരണം. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നും ഗർഭകാലത്ത് നിർദേശിച്ച പ്രകാരം അസിറ്റാമിനോഫെൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്നും ഹെൽത്ത് കാനഡ പ്രസ്താവനയിൽ വ്യക്തമാക്കി. മരുന്നുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയ നിർദേശങ്ങളാണ് നൽകുന്നതെന്ന് ഹെൽത്ത് കാനഡ കൂട്ടിച്ചേർത്തു. പനി കുറയ്ക്കുന്നതിനും വേദനസംഹാരിയായും യു എസിൽ […]
ഓൺലൈൻ പരസ്യ വിപണിയിലെ ടെക് ഭീമന്മാർക്ക് 90 ശതമാനത്തിലധികം നിയന്ത്രണമുള്ളത് കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാനേഡിയൻ ആൻ്റി–മൊണോപ്പോളി പ്രോജക്റ്റ്

ഓൺലൈൻ പരസ്യ വിപണിയിലെ ടെക് ഭീമന്മാരുടെ ആധിപത്യം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് റിപ്പോർട്ട്. ഓൺലൈൻ പരസ്യ വിപണിയിൽ ഗൂഗിൾ, മെറ്റ, ആമസോൺ എന്നീ കമ്പനികൾക്ക് 90 ശതമാനത്തിലധികം നിയന്ത്രണമുള്ളത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് കാനേഡിയൻ ആൻ്റി–മൊണോപ്പോളി പ്രോജക്റ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പറയുന്നു.വെബ്‌സൈറ്റുകൾ തുറക്കുന്നതിനിടെ സെക്കൻഡുകൾക്കുള്ളിൽ നടക്കുന്ന ഓട്ടോമേറ്റഡ് ഓക്ഷനുകളിലൂടെയാണ് പരസ്യങ്ങൾക്കായുള്ള ഇടപാടുകൾ നടക്കുന്നത്. ഉപയോക്താക്കളുടെ സ്ഥാനം, ബ്രൗസിംഗ് ചരിത്രം തുടങ്ങി നിരവധി സ്വകാര്യ വിവരങ്ങൾ ഇത്തരം പരസ്യ ഓക്ഷനുകളിൽ ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവ മറ്റ് […]
