കനേഡിയൻ റീജിയനിൽ 50 എഐ പവേർഡ് ഡ്രൈവർലെസ് ട്രക്കുകൾ വിന്യസിക്കാൻ ലോബ്ലോ

ടൊറന്റോ: കനേഡിയൻ റീജിയനിൽ 50 ഓളം എഐ ജനറേറ്റഡ്, ഡ്രൈവർലെസ് ട്രക്കുകൾ വിന്യസിക്കാനൊരുങ്ങുകയാണ് ലോബ്ലോ. ഇതിന്റെ ഭാഗമായി ഗ്രേറ്റർടൊറന്റോ ഏരിയയിൽ(ജിടിഎ) ഒരു സെൽഫ് ഡ്രൈവിംഗ് ട്രക്ക് ശൃംഖല നിർമ്മിക്കുന്നതിനായി ഗ്ലോബൽ ഓട്ടോണമസ് വെഹിക്കിൾ കമ്പനിയായ ഗാറ്റിക്കുമായി ലോബ്ലോ മൾട്ടി-ഇയർ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം, ഗാറ്റിക്കിന്റെ ഓട്ടോണമസ് ഫ്‌ളീറ്റിൽ നിന്ന് 50 ട്രക്കുകൾ അടുത്ത വർഷം വിന്യസിക്കും. ഈ വർഷം അവസാനത്തോടെ 20 എണ്ണവും 2026 ലുടനീളം 30 എണ്ണവും വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്. വടക്കേ അമേരിക്കയിലെ ഏറ്റവും […]
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാരണം ആദ്യം ജോലി നഷ്‌ടമാവുക ഈ ആളുകൾക്ക്… പ്രവചിച്ച് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ

ഏതൊക്കെ ജോലികൾ എഐ കളയും? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ എല്ലാവരുടെയും മനസിൽ ആധികളും ചോദ്യങ്ങളുമാണ്. എഐ രംഗത്തെ അതികായരിൽ ഒരാളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ ലോകത്തിന് ചില മുന്നറിയിപ്പുകൾ നൽകുകയാണ്. എഐ ഏതൊക്കെ തൊഴിലുകളാവും ആദ്യം മാറ്റിമറിക്കുക എന്നാണ് ആൾട്ട്‌മാൻറെ പ്രവചനം. എഐ ആദ്യം കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികളാവും കളയുക എന്നാണ് സാം ആൾട്ട്‌മാൻറെ നിരീക്ഷണം. ഫോണിലൂടെയോ കമ്പ്യൂട്ടർ വഴിയോ ഉള്ള നിലവിലെ കസ്റ്റർ സപ്പോർട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമർ […]
ടിക്‌ടോക്ക് കാനഡയിലെ 13 വയസിൽ താഴെയുള്ള കുട്ടികളിൽനിന്ന് സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നതായി പ്രൈവസി കമ്മീഷണർമാരുടെ വെളിപ്പെടുത്തൽ

ഓട്ടവ: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് കാനഡയിലെ 13 വയസ്സിൽ താഴെയുള്ള സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നതായി പ്രൈവസി അതോറിറ്റിയുടെ വെളിപ്പെടുത്തൽ. ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട എന്നിവടങ്ങളിളെ ഫെഡറൽ പ്രൈവസി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ടിക്‌ടോക്കിന്റെ പ്രായം കുറഞ്ഞ ഉപയോക്താക്കളുമായി ബന്ധപ്പെട്ട സ്വകാര്യതാ രീതികളും വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, വെളിപ്പെടുത്തൽ എന്നിവയ്ക്ക് ആധികാരികമായി സമ്മതം നേടുന്നുണ്ടോ എന്ന് ഇവർ പരിശോധിച്ചു. ടിക് ടോക്കിന്റെ സേവന നിബന്ധനകൾ പ്രകാരം, 13 […]
കാൽഗറിയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; റോഡ് സുരക്ഷ ഉറപ്പാക്കാൻ ക്യാമ്പയിനുമായി പോലീസും സിറ്റിയും

കാൽഗറി: കാൽഗറിയിൽ ഈ വർഷം വാഹനാപകടങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തിയതോടെ സിറ്റിയും പോലീസും സംയുക്തമായി നടപടികൾ സ്വീകരിച്ചു തുടങ്ങി. റോഡ് സുരക്ഷയിലും റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റങ്ങളിലും കാൽഗറി പോലീസ് സർവീസും സിറ്റിയും ആശങ്ക പ്രകടിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘ജോയിൻ ദ ഡ്രൈവ് ടു സീറോ’ എന്ന ക്യാമ്പയിൻ തിങ്കളാഴ്ച ആരംഭിച്ചതായി സിപിഎസും സിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് ഭാഗങ്ങളായുള്ള വീഡിയോ സീരീസാണിത്. അടുത്ത വർഷമായിരിക്കും ഇത് പുറത്തിറക്കുക. ഒന്നിലധികം വീക്ഷണകോണുകളിൽ നിന്ന് ഒരു […]
പലസ്തീന് രാഷ്ട്രപദവി ഹമാസിനുള്ള സമ്മാനം: ട്രംപ്

പലസ്തീന് രാഷ്ട്രപദവി നൽകാനുള്ള നിരവധി രാജ്യങ്ങളുടെ തീരുമാനം ഹമാസിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനയുടെ 80-ാമത് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കാനഡ, യുകെ, ഓസ്‌ട്രേലിയ, ഫ്രാൻസ് പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഹമാസ് ഭീകരർക്ക് അവരുടെ അതിക്രമങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, സമാധാനം ആഗ്രഹിക്കുന്നവർ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടണമെന്നും ട്രംപ് പറഞ്ഞു. […]
ഗൺ ബൈ ബാക്ക് പ്രോഗ്രാമിന് തുടക്കമിട്ട് ഫെഡറൽ സർക്കാർ

നിരോധിത തോക്കുകൾ തിരികെ വാങ്ങുന്ന ഗൺ ബൈ ബാക്ക് പ്രോഗ്രാമിന് (voluntary gun buyback program) തുടക്കമിട്ട് ഫെഡറൽ സർക്കാർ. വ്യക്തികളിൽ നിന്ന് സ്വമേധയാ തോക്ക് തിരികെ വാങ്ങുന്ന ഈ പ്രോഗ്രാമിന്റെ ആദ്യഘട്ടം നോവ സ്കോട്ടിയയിലാണ് ആരംഭിച്ചത്. ഈ വർഷം അവസാനത്തോടെ പ്രോഗ്രാം രാജ്യത്തുടനീളം നടപ്പിലാക്കും. 2020-ൽ സർക്കാർ നിരോധിച്ച രണ്ടായിരത്തിലധികം തോക്കുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും. തോക്കുകൾ സ്വമേധയാ കൈമാറുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകും. ഇതിനായി 74.2 കോടി ഡോളർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. […]
പക്ഷിപ്പനി ഭീഷണി: ബിസിയിൽ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാൻ CFIA

പക്ഷിപ്പനി ഭീക്ഷണിയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ഫാമിൽ അവശേഷിക്കുന്ന ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള നടപടികളുമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) മുന്നോട്ട്. ഫാം ഉടമകൾ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം പൊലീസ് സഹായത്തോടെ അവരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച് 69 പക്ഷികൾ ചത്തതിനെത്തുടർന്ന് ഫാമിലെ 400 പക്ഷികളെ കൊല്ലാൻ CFIA ഉത്തരവിട്ടിരുന്നു. എന്നാൽ, പക്ഷികൾക്ക് ഇപ്പോൾ രോഗമില്ലെന്നും അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫാം ഉടമകൾ വിവിധ കോടതികളിൽ നിയമപോരാട്ടം നടത്തി. ഈ […]