പബ്ജിയിൽ തോറ്റതിന് കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തി; ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ 17കാരന് 100 വർഷം തടവ് ശിക്ഷ

ലഹോർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ കൗമാരക്കാരൻ കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാനിലെ ലഹോറിലാണ് സെയ്ൻ അലി എന്ന കൗമാരക്കാരൻ ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. അമ്മയെയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയ കുറ്റത്തിന് സെയ്ൻ അലിക്ക് ലഹോർ കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു. 2022ലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അന്ന് 14 വയസ്സ് മാത്രം പ്രായമുള്ള സെയ്ൻ അലി ദിവസവും മണിക്കൂറോളം പബ്ജി […]
ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ, 50 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു; ഗാസയിലേക്കു സഹായവുമായി പോയ 50 കപ്പലുകൾക്ക് നേരേയും ഡ്രോൺ ആക്രമണം

കയ്റോ: ഗാസ സിറ്റിയിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ 50 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഗാസ സിറ്റി സെന്ററിലേക്കു മുന്നേറുന്ന ഇസ്രയേൽ കരസേനയെ പിന്തുണച്ച് ശക്തമായ വ്യോമാക്രമണവും ഉണ്ടായി. നുസറേത്തിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു. നഗരം വിടണമെന്ന ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഒട്ടേറെപ്പേർ ഗാസ സിറ്റിയിൽ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഗാസയിലേക്കു സഹായവുമായി പോയ 50 കപ്പലുകളുടെ നേർക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്ന് കപ്പൽവ്യൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറ്റലി ഒരു നാവികസേനാ കപ്പൽ അയച്ചു. ഇതേസമയം, […]
അമേരിക്കയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ വളരെക്കാലം കാത്തിരുന്നു, ഇന്ന് അതിൻ്റെ വില നൽകുകയാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം

ഓട്ടവ: അമേരിക്കയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ കാനഡ വളരെക്കാലം കാത്തിരുന്നുവെന്നും ഇന്ന് അതിൻ്റെ വില നൽകുകയാണെന്നും ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം. ആഗോള വ്യാപാര തടസ്സങ്ങളെക്കുറിച്ച് സസ്‌കാച്ചെവാനിലെ ബിസിനസ്സ് നേതാക്കൾക്ക് മുന്നിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രംപിൻ്റെ താരിഫുകൾ കാനഡയിലെ വ്യാപാര അധിഷ്ഠിത വ്യവസായങ്ങളെ ബാധിച്ചതോടെ സാമ്പത്തിക വളർച്ച താഴ്ന്ന നിലയിൽ എത്തി. കാനഡ പുതിയ ആഗോള വിപണികൾ തേടുകയും ആഭ്യന്തര തടസ്സങ്ങൾ നീക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് കാനഡ […]
H-1B വിസ: അമേരിക്കൻ നിയന്ത്രണത്തെത്തുടർന്ന് വിദേശ വിദഗ്ധ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകും; ഏറെ പ്രതീക്ഷയിൽ കാനഡയിലെ ടെക് മേഖല

യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ ഉത്തരവിലൂടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെ കാനഡയിലെ ടെക് മേഖല ഏറെ പ്രതീക്ഷയിലാണ്. അമേരിക്കൻ നിയന്ത്രണങ്ങൾ കാരണം വിദഗ്ധ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകുമെന്നാണ് അവരുടെ വിലയിരുത്തൽ. അന്തർദേശീയ ടെക് പ്രതിഭകളെ അമേരിക്കൻ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നതാണ് H-1B വിസ. ടെസ്ല സ്ഥാപകൻ എലോൺ മസ്ക് ഉൾപ്പെടെ അനേകർ പിന്തുണയ്ക്കുന്ന ഈ വിസയ്ക്കാണ് വൈറ്റ് ഹൗസ് ഇപ്പോൾ ഒരു ലക്ഷം അമേരിക്കൻ ഡോളർ അപേക്ഷാഫീസ് ചുമത്തിയിരിക്കുന്നത്. […]
മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ

50 വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. 2026 ഫെബ്രുവരിയിൽ ആർട്ടിമെസ് പ്രോഗ്രാം 2 നടക്കുമെന്ന് നാസയുടെ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നാല് ബഹിരാകാശയാത്രികർ അടങ്ങുന്ന ഒരു സംഘം ചന്ദ്രനെ ചുറ്റി സഞ്ചരിക്കും. ചന്ദ്രനെ ചുറ്റി റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള സാഹചര്യം പഠിക്കുകയാണ് ലക്ഷ്യം. പത്തുദിവസത്തെ ദൗത്യത്യത്തിന് ശേഷം ഇവർ തിരികെ ഭൂമിയിലെത്തും. മനുഷ്യന്റെ […]
എച്ച്-1ബി വീസ ഫീസ് വർധന: യുഎസ്-ഇന്ത്യൻ കമ്പനികൾ ആശങ്കയിലെന്ന് ധ്രുവ ജയ്ശങ്കർ

എച്ച്-1ബി വീസ ഫീസ് വർധന വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യതയിൽ ഇന്ത്യൻ, യുഎസ് ആസ്ഥാനമായുള്ള കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചതായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) അമേരിക്ക എക്സിക്യൂട്ടീവ് ഡയറക്ടർ ധ്രുവ ജയ്ശങ്കർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യക്കാർക്ക് യുഎസിനെക്കുറിച്ച് വളരെ നെഗറ്റീവായ വീക്ഷണമാണ്. എന്നാൽ യുഎസ് നിയമങ്ങളും പരിധികളും കടുപ്പിക്കുന്നതോടെ സ്ഥിതി വളരെ മോശമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു. എച്ച് 1 ബി വീസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. എന്നാല്‍ […]
താൽക്കാലിക കരാറിലെത്തി ആൽബർട്ട സർക്കാർ-അധ്യാപക യൂണിയൻ

വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരമായി ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും താൽക്കാലിക കരാറിൽ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച, ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷന് നൽകിയ പുതിയ ഓഫറിലൂടെ കരാറിലെത്തിയതായി ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ താൽക്കാലിക കരാർ അംഗീകരിക്കാൻ അധ്യാപകർ വോട്ട് ചെയ്യുമെന്ന് യൂണിയൻ വക്താവ് പറഞ്ഞു. യൂണിയൻ അംഗങ്ങൾ അംഗീകരിച്ച ശേഷമായിരിക്കും കരാറിന്റെ പുറത്തുവിടുക.
2025ൽ കാനഡയിൽ അഭയം തേടിയുള്ള അപേക്ഷകളിൽ വലിയ ഇടിവ്; കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം കുറവ്

2025ൽ കാനഡയിൽ അഭയം തേടിയുള്ള അപേക്ഷകളിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 40 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്ക അതിർത്തി സുരക്ഷ ശക്തമാക്കുകയും അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം സമീപ മാസങ്ങളിൽ മുഴുവനായി തടയാൻ കഴിഞ്ഞെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. ഇത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് വിദഗ്ദ്ധർ പറയുന്നതെങ്കിലും കർശനമായ നിയമങ്ങൾ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ കുറച്ചിട്ടുണ്ട്. കാനഡ അതിർത്തിയിലും ഇതിൻ്റെ […]
സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഇന്ദർജീത് സിംഗ് ഗോസാൽ കാനഡയിൽ അറസ്റ്റിൽ; തോക്ക് കൈവശം വച്ചത് ഉൾപ്പടെ നിരവധി ആയുധക്കുറ്റങ്ങൾ ചുമത്തി

സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഇന്ദർജീത് സിംഗ് ഗോസാൽ കാനഡയിൽ അറസ്റ്റിൽ. തോക്ക് കൈവശം വച്ചത് ഉൾപ്പടെ നിരവധി ആയുധക്കുറ്റങ്ങൾ ചുമത്തിയാണ് ഒൻ്റാരിയോയിലെ ഒഷാവയിൽ നിന്ന് ഗോസാലിനെ അറസ്റ്റു ചെയ്തത്. 2023-ൽ ബ്രിട്ടീഷ് കൊളംബിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജറിൻ്റെ പകരക്കാരനായാണ് ഗോസാൽ സംഘടനയുടെ നേതാവായത്. നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ വിചാരണയ്ക്കായി തടങ്കലിലാണ്. ഗോസാലിൻ്റെ അറസ്റ്റ് കുറ്റവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്കായാണെന്നും സിഖ് ഫോർ ജസ്റ്റിസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് അധികാരികൾ […]
വാൻകുവറിൽനിന്ന് ദുബായിലേക്കുള്ള നോൺ-സ്‌റ്റോപ്പ് റൂട്ട് സർവീസ് അവസാനിപ്പിച്ച് എയർ കാനഡ

ഓട്ടവ: വാൻകുവറിൽനിന്ന് ദുബായിലേക്കുള്ള നോൺ-സ്‌റ്റോപ്പ് റൂട്ട് സർവീസ് എയർ കാനഡ അവസാനിപ്പിച്ചതായി റിപ്പോർട്ട്. വാൻകുവർ ഇന്റർനാഷണൽ എയർപോർട്ടിൽ(YVR) നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള(DXB) നോൺ-സ്‌റ്റോപ്പ് സീസണൽ സർവീസ് റദ്ദാക്കിയതായി എയർ കാനഡ സ്ഥിരീകരിച്ചു. 2025-26 വിന്റർ ഫ്‌ളൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ബാധകമാണെന്ന് പ്രസ്താവനയിൽ എയർലൈൻ വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഈ റൂട്ടിലുള്ള സർവീസ് എയർ കാനഡ പ്രഖ്യാപിച്ചത്. വാൻകുവറിനും ദുബായിക്കും ഇടയിലുള്ള എയർ കാനഡയുടെ ആദ്യ വിമാനം 2023 ഒക്ടോബർ 28 നാണ് സർവീസ് നടത്തിയത്. ആഴ്ചയിൽ […]
