newsroom@amcainnews.com

കർശന നിയന്ത്രങ്ങളോടെ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കഞ്ചാവ് വിൽപ്പന അനുവദിക്കാനൊരുങ്ങി കാൽഗറി

കർശന നിയന്ത്രങ്ങളുടെ കീഴിൽ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വിൽപ്പന അനുവദിക്കുന്നതിനായി കാൽഗറി പുതിയ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഭാഗമായി ബിസിനസ് ലൈസൻസ് ബൈലോ ഭേദഗതി ചെയ്തു. ഈ വർഷം ജൂലൈയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വിൽപ്പന ആൽബെർട്ട ഗെയ്മിംഗ്, ലിക്വർ ആൻഡ് കാനബീസ് കമ്മീഷൻ(AGLC) അനുവദിച്ചിരുന്നു. പുതിയ നിയമപ്രകാരം, പ്രായപൂർത്തിയാകാത്തവരെ അനുവദിക്കാത്ത നിയുക്ത പ്രദേശങ്ങളിലാണ് കാനബീസ് വിൽപ്പനയും ഉപഭോഗവും നടക്കുന്നതെന്ന് ചില്ലറ വ്യാപാരികൾ ഉറപ്പാക്കണം. കാനബീസ് വിൽപ്പനയും ഉപഭോഗ മേഖലകളും […]

ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു; അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, ഫെഡറൽ രാഷ്ട്രീയം വിടാനുള്ള സൂചന നൽകി

ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വച്ച് മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി. ഒപ്പം ദീർഘകാലം മന്ത്രിയായിരുന്ന അവർ ഫെഡറൽ രാഷ്ട്രീയം വിടാനുള്ള തൻ്റെ പദ്ധതികളെക്കുറിച്ചും സൂചന നൽകി. ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായിരുന്ന അവർ രാജി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങേയറ്റം നന്ദിയോടെയും അൽപ്പം സങ്കടത്തോടെയും ആണ് താൻ ഈ തീരുമാനമെടുത്തതെന്ന് അവർ കുറിപ്പിൽ പറഞ്ഞു. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും ഫ്രീലാൻസ് വ്യക്തമാക്കി. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ശക്തി […]

ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 2.5% ആയി കുറച്ചു

ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച തങ്ങളുടെ പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 2.5 ശതമാനമാക്കി. ധനകാര്യ വിപണികളും നിരവധി സാമ്പത്തിക വിദഗ്ധരും നിരക്ക് കുറയ്ക്കൽ പ്രതീക്ഷിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താരിഫ് തർക്കം സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരുന്നതിനാൽ, തുടർച്ചയായ മൂന്ന് തവണ സെൻട്രൽ ബാങ്ക് അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.75 ശതമാനത്തിൽ സ്ഥിരമായി നിലനിർത്തിയിരുന്നു.

പരസ്യ മയക്കുമരുന്ന് ഉപയോഗം തടയാൻ പൈലറ്റ് പദ്ധതി നടപ്പിലാക്കാൻ കാൽഗറി

കാൽഗറി നഗരത്തിൽ പരസ്യമായ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാനുള്ള പൈലറ്റ് പദ്ധതി വേഗത്തിലാക്കാനൊരുങ്ങി മേയർ ജ്യോതി ഗോണ്ടെക്. ഇതുമായി ബന്ധപ്പെട്ട് പൊതുസുരക്ഷയെക്കുറിച്ചുള്ള പ്രമേയത്തിൽ ഭേദഗതി അവതരിപ്പിക്കുമെന്ന് മേയർ അറിയിച്ചു. നഗരത്തിലെ തെരുവുകളും പൊതുഗതാഗതവും സുരക്ഷിതമാക്കാൻ ഇത് സഹായിക്കുമെന്നും മേയർ പറയുന്നു. അധികാരികൾക്ക് മയക്കുമരുന്ന് പിടിച്ചെടുക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം നൽകുന്ന നിയമപരമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും, മറ്റ് കനേഡിയൻ നഗരങ്ങളിലെ സമാന സമീപനങ്ങൾ വിശകലനം ചെയ്യാനും മേയർ നിർദ്ദേശിച്ചു. ഈ നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാനും കുറ്റവാളികളെ സഹായിക്കാനുമായി നിലവിലുള്ള കമ്മ്യൂണിറ്റി […]

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കും: സിഖ്സ് ഫോര്‍ ജസ്റ്റിസ്

ബ്രിട്ടിഷ് കൊളംബിയ വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും എസ്എഫ്‌ജെ അറിയിച്ചു. കോണ്‍സുലേറ്റില്‍ സാധാരണ ആവശ്യങ്ങള്‍ക്കായി എത്താനിരിക്കുന്ന ഇന്തോ-കനേഡിയൻ പൗരന്മാരോട് മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാന്‍ അനുകൂല സംഘടന ആവശ്യപ്പെട്ടു. പുതിയ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്‌നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവര്‍ പുറത്തിറക്കി. ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും […]

ഗാസ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം

കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച് ഇസ്രയേൽ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു. ‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. […]

ജമൈക്കൻ യാത്രക്കൊരുങ്ങുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ

കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ജമൈക്കയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫെഡറൽ സർക്കാർ. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജമൈക്കയിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജമൈക്കയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു. കിങ്സ്റ്റണ്‍, മോണ്ടെഗോ ബേ തുടങ്ങി ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ വലിയ നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, തോക്കുകളുടെ […]

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളേജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബി.എഡ്. കോളേജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് […]

കാനഡയിൽ അടിയന്തിര വിഭാഗത്തിലെത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും മതിയായ ചികിത്സ കൂടാതെ മടങ്ങുന്നതായി പഠനം

കാനഡയിൽ കാൻസർ സംശയിച്ച് അടിയന്തിര വിഭാഗത്തിൽ എത്തുന്നവർ മതിയായ ചികിത്സ കൂടാതെ വീട്ടിലേക്ക് മടങ്ങുന്നതായി പഠനം. അടിയന്തിര വിഭാഗത്തിൽ എത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും, തുടർ പരിശോധനകളും ചികിത്സയും എപ്പോൾ ലഭിക്കും എന്ന് അറിയാതെ അവർ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ഒൻ്റാരിയോയിലെ ഡോക്ടർമാരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, ഫാമിലി ഡോക്ടർ ഇല്ലാത്തവരുടെ എണ്ണം കൂടുകയാണ്. പരിശോധനകൾക്കുള്ള മാസങ്ങളോളം നീളുന്ന കാത്തിരിപ്പും സാഹചര്യങ്ങൾ വഷളാക്കുന്നുണ്ട്. ഇതോടെ രോഗികൾക്ക് ഗുരുതര […]

കാനഡയിൽ സാങ്കേതിക സംവിധാനം വഴിയുള്ള പ്രോസസിംഗ് കാരണം വിസ നിരസിക്കൽ കൂടുന്നതായി നിയമ വിദഗ്ദ്ധർ

കാനഡയിൽ സാങ്കേതിക സംവിധാനം വഴിയുള്ള വിസ പ്രോസസിംഗ് കാരണം വിസ നിരസിക്കൽ കൂടുന്നതായി നിയമ വിദഗ്ദ്ധർ. ഇത് ഏറെ ആശങ്കയുളവാക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടോ എന്ന് പോലും സംശയമുണ്ടെന്നും കുടിയേറ്റ നിയമ വിദഗ്ധർ പറഞ്ഞു. Immigration, Refugees and Citizenship Canada (IRCC) ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് വിസ നിരസിക്കൽ വർദ്ധിക്കുന്നതിനുള്ള കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു അപേക്ഷയിൽ ജനന സർട്ടിഫിക്കറ്റ് ചേർത്തിട്ടുണ്ടെങ്കിലും, “ജനന സർട്ടിഫിക്കറ്റ് […]