newsroom@amcainnews.com

വൈവിധ്യമാർന്ന ജീവികളുടെ ആവാസകേന്ദ്രമായ ആൽബെർട്ടയിൽ കണ്ണിൽനിന്നു രക്തം ചീറ്റുന്ന അപൂർവ്വ ഇനം പല്ലികൾ

വൈവിധ്യമാർന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് ആൽബെർട്ട. അതിൽ ഏറ്റവും കൗതുകകരമായ ജീവിയാണ് കണ്ണിൽ നിന്നും രക്തം ചീറ്റുന്ന അപൂർവ്വ ഇനം പല്ലികൾ. ചെറിയ കൊമ്പുകളുള്ള പല്ലിക്ക് ചായക്കപ്പിന്റെ വലിപ്പമാണുള്ളത്. ഷോർട്ട്-ഹോൺ-ലിസാർഡ് എന്ന് വിളിക്കുന്ന ഈ വർഗം ആൽബെർട്ടയിലെ ഏക തദ്ദേശീയ പല്ലി ഇനമാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഉൾപ്പെട്ടവയാണ്. സൗത്ത് സസ്‌ക്കാച്ചെവൻ നദിക്കരയിലുള്ള ആവാസവ്യവസ്ഥകളിലും, മെനിബേറീസ് ഹിൽസ്, ചിൻ കൂലി/ ഫോർട്ടി മൈൽ കൂലി കോംപ്ലക്‌സ്, മിൽക്ക് റിവർ എന്നിവടങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇവ […]

ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ

സറേ: സറേയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ. ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. സറേ നഗരത്തിൽ വ്യാപാരികളിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയുള്ള കൊള്ള വർദ്ധിച്ചതിനെ തുടർന്ന്, മേയർ ബ്രെൻഡ ലോക്കും സറെ പൊലീസ് സർവീസ് ചീഫ് കോൺസ്റ്റബിൾ നോം ലിപ്പിൻസ്കിയും ചേർന്നാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. കുറ്റക്കാരെ പിടികൂടാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും. നഗരത്തിൽ കൊള്ളയടി സംഘങ്ങൾ […]

2026 ഫിഫ ലോകകപ്പ്: കുട്ടി ആരാധകർക്ക് സുവർണാവസരം! ഒഫീഷ്യൽ മാച്ച് ബോൾ കാരിയർമാരാകാൻ കാനഡയിലെ കുട്ടികൾക്ക് അവസരം

ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരം നടക്കുമ്പോൾ കുട്ടി ആരാധകർക്കും ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഭാഗമാകാനുള്ള സുവർണാവസരം ഒരുങ്ങുകയാണ്. ഒരു ഒഫിഷ്യൽ മാച്ച് ബോൾ കാരിയറാകാനുള്ള അവസരമാണ് ഫിഫയുടെ ഒഫീഷ്യൽ ഓട്ടോമോട്ടീവ് പാർട്ണറായ കിയ വാഗ്ദാനം ചെയ്യുന്നത്. കാനഡയിൽ, ടൊറന്റോയിലും വാൻകുവറിലുമായി നടക്കുന്ന മത്സരങ്ങളിൽ ഫുട്‌ബോൾ താരങ്ങളെ മൈതാനത്തേക്ക് ആനയിക്കാനും ഔദ്യോഗിക മത്സര ബോൾ റഫറിക്ക് കൈമാറാനും മത്സരം ആരംഭിക്കാനും കൗമാരക്കാർക്ക് അവസരം ലഭിക്കും. കൂടാതെ, ഓഫീഷ്യൽ മാച്ച് ബോൾ കാരിയർ(OMBC) കപ്പിൽ കാനഡയെ പ്രതിനിധീകരിക്കാൻ കിയ […]

കാനഡ ഭീകരരെ അംഗീകരിക്കുന്നു; പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഷാരെൻ ഹസ്കൽ

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഷാരെൻ ഹസ്കൽ. ഹമാസിൻ്റെ തടവറകളിൽ 50 പേർ ഇപ്പോഴും ക്രൂരതകൾ അനുഭവിക്കുമ്പോൾ, കാനഡ ഭീകരരെ അംഗീകരിക്കുകയാണ്. ഇത് സമാധാനത്തെയോ ഗാസയിലെ ജനങ്ങളെയോ ഒരു രീതിയിലും സഹായിക്കില്ലെന്നും, ഭീകരരെ മാത്രമേ ശക്തിപ്പെടുത്തുകയുള്ളൂ എന്നും അവർ കുറ്റപ്പെടുത്തി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ The Road Between Us എന്ന ഡോക്യുമെൻ്ററിക്ക് TIFF ഫെസ്റ്റിവലിൽ ആദ്യം പ്രദർശനാനുമതി നിഷേധിക്കുകയും പിന്നീട് അനുവദിക്കുകയും […]

ആൽബെർട്ടയിൽ ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ മാർക്കറുകൾ നിർബന്ധമാക്കുന്നു; പദ്ധതി നടപ്പാക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യ

ആൽബെർട്ട: ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ മാർക്കറുകൾ നിർബന്ധമാക്കുന്ന ആദ്യ പ്രവിശ്യയാകാൻ ആൽബെർട്ട. ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വം, ഹെൽത്ത് കാർഡ് നമ്പർ എന്നിവ 2026 അവസാനത്തോടെ പതിപ്പിക്കും. ഡ്രൈവിംഗ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും കനേഡിയൻ പൗരത്വ മാർക്കറുകൾ ഉണ്ടായിരിക്കുമെന്ന് ആൽബെർട്ട സർക്കാർ പ്രഖ്യാപിച്ചു. കാനഡയിൽ ഇത്തരത്തിലുള്ള ആദ്യത്തെ നിർബന്ധിത മാറ്റം 2026 അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ വിവരങ്ങൾ ചേർക്കുന്നത് വഴി ആൽബെർട്ടൻസിന് വിദ്യാർത്ഥി സഹായം, ആരോഗ്യ ആനുകൂല്യങ്ങൾ, വൈകല്യ […]

ന്യൂഫിൻലൻഡ്‌ ആൻഡ് ലാബ്രഡോർ തിരഞ്ഞെടുപ്പ് ഒക്ടോബർ 14-ന്

ന്യൂഫിൻലൻഡ്‌ ആൻഡ് ലാബ്രഡോർ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഒക്ടോബർ 14-ന് നടക്കും. പ്രീമിയർ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യ തിരഞ്ഞെടുപ്പ് വിജയം തേടുന്ന ലിബറൽ ലീഡർ ജോൺ ഹോഗൻ, ലെഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി നിയമസഭ പിരിച്ചുവിടാൻ അഭ്യർത്ഥിച്ചു. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡർ ടോണി വേക്കഹാമിനെയാണ് ഹോഗൻ നേരിടുന്നത്. നിലവിൽ നിയമസഭയിലെ 40 സീറ്റുകളിൽ 19 എണ്ണം ലിബറൽ പാർട്ടിയുടെ കൈവശമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യ സംരക്ഷണം, പ്രവിശ്യാ സാമ്പത്തികം, കെബെക്കുമായുള്ള ഊർജ്ജ ഉടമ്പടി എന്നിവ പ്രധാന വിഷയങ്ങളാകും.

തിരിച്ചറിയൽ രേഖകളിൽ പൗരത്വ വിവരങ്ങൾ ചേർക്കാൻ ആൽബർട്ട സർക്കാർ

പ്രവിശ്യയിലെ തിരിച്ചറിയൽ കാർഡുകളിൽ കനേഡിയൻ പൗരത്വ വിവരങ്ങൾ ചേർക്കാൻ തീരുമാനിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സേവനങ്ങൾ എളുപ്പത്തിലാക്കാനും തിരഞ്ഞെടുപ്പിലെ വഞ്ചന തടയാനും വേണ്ടിയാണ് ഈ മാറ്റമെന്ന് പ്രീമിയർ അറിയിച്ചു. വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും ധനസഹായം ലഭിക്കാൻ പൗരത്വം തെളിയിക്കേണ്ടതുണ്ട്. തിരിച്ചറിയൽ കാർഡിൽ തന്നെ ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. അതേസമയം, കനേഡിയൻ പൗരന്മാർക്ക് മാത്രമേ ആൽബർട്ടയിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസൻസുകളിൽ ആരോഗ്യ ഇൻഷുറൻസ് […]

യുക്രെയ്ൻ സ്ഥാനപതി: ക്രിസ്റ്റിയ ഫ്രീലാൻഡിന് പുതിയ ചുമതലയെന്ന് സൂചന

ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി സ്ഥാനം രാജിവെച്ച് ക്രിസ്റ്റിയ ഫ്രീലാൻഡ് യുക്രെയ്‌നിലെ നയതന്ത്രപ്രതിനിധിയാകുമെന്ന് റിപ്പോർട്ട്. ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ക്രിസ്റ്റിയ ഫ്രീലാൻഡ്, പ്രധാനമന്ത്രി മാർക്ക് കാർണിയുമായും അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക്-ആൻഡ്രെ ബ്ലാഞ്ചാർഡുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ മുൻ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു ക്രിസ്റ്റിയ. യുക്രേനിയൻ വംശജയും യുക്രേനിയൻ ഭാഷ നന്നായി സംസാരിക്കുന്നതുമായ ക്രിസ്റ്റിയ വാരാന്ത്യത്തിൽ മുൻ പ്രധാനമന്ത്രി ജീൻ ക്രെറ്റിയനൊപ്പം കീവ് സന്ദർശിച്ചിരുന്നു. ക്രിസ്റ്റിയ ഫ്രീലാൻഡിന് […]

നായകളുടെ ഭക്ഷണത്തിൽ സാൽമൊണല്ല: മുന്നറിയിപ്പ് നൽകി ഹെൽത്ത് വകുപ്പ്

നായകൾക്കുള്ള ഭക്ഷണത്തിലും ലഘുഭക്ഷണങ്ങളിലും സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ഫെഡറൽ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC). നായയുടെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കണമെന്ന് PHAC നിർദേശിച്ചു. നായകൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും അവയിൽ നിന്ന് മനുഷ്യരിലേക്ക് സാൽമൊണല്ല പകരാം. അതിനാൽ, നായയുടെ ഭക്ഷണം, പാത്രങ്ങൾ, കളിക്കുന്ന സ്ഥലങ്ങൾ എന്നിവ കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. പനി, വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയാണ് സാൽമൊണല്ല രോഗത്തിൻ്റെ പ്രധാന […]

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 228 ഉദ്യോഗാർത്ഥികൾക്ക് ക്ഷണം

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 228 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ പരിഗണിക്കാൻ ഉദ്യോഗാർത്ഥികൾക്ക് 746 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.