newsroom@amcainnews.com

തിരിച്ചറിയൽ രേഖകളിൽ പൗരത്വ വിവരങ്ങൾ ചേർക്കാൻ ആൽബർട്ട സർക്കാർ

പ്രവിശ്യയിലെ തിരിച്ചറിയൽ കാർഡുകളിൽ കനേഡിയൻ പൗരത്വ വിവരങ്ങൾ ചേർക്കാൻ തീരുമാനിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സേവനങ്ങൾ എളുപ്പത്തിലാക്കാനും തിരഞ്ഞെടുപ്പിലെ വഞ്ചന തടയാനും വേണ്ടിയാണ് ഈ മാറ്റമെന്ന് പ്രീമിയർ അറിയിച്ചു. വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും ധനസഹായം ലഭിക്കാൻ പൗരത്വം തെളിയിക്കേണ്ടതുണ്ട്. തിരിച്ചറിയൽ കാർഡിൽ തന്നെ ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

അതേസമയം, കനേഡിയൻ പൗരന്മാർക്ക് മാത്രമേ ആൽബർട്ടയിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസൻസുകളിൽ ആരോഗ്യ ഇൻഷുറൻസ് നമ്പർ ചേർക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ അടുത്ത വർഷം നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You