newsroom@amcainnews.com

ചാർളി കിർക്കിന്‍റെ കൊലപാതകം: പ്രതി പിടിയിലായതായി ട്രംപ്

ചാർളി കിർക്കിന്‍റെ കൊലപാതകക്കേസിലെ പ്രതി പിടിയിലായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കൊലപാതകം നടന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അടുത്ത ബന്ധുവിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. പിന്നീട്, പ്രതിയുടെ പിതാവ് മകനെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയും യുഎസ് മാർഷലിനെ സമീപിക്കുകയും ചെയ്തു. 28 അല്ലെങ്കിൽ 29 വയസ്സുള്ള യുവാവാണ് പ്രതിയെന്നും ട്രംപ് വ്യക്തമാക്കി. വേഗത്തിലുള്ള വിചാരണ ഉറപ്പാക്കുമെന്നും പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. പ്രതിയുടെ പേരോ മറ്റ് […]

ലൈംഗികാതിക്രമം: എഡ്മിന്‍റനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ അറസ്റ്റിലായി. 32 വയസ്സുള്ള ഗുർവീന്ദർ പന്നുവാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ജൂൺ 30 ന് പുലർച്ചെ 1:56 ഓടെ, 109 സ്ട്രീറ്റിലെ 101 അവന്യൂവിൽ നിന്നും 2023 മോഡൽ നിസ്സാൻ റോഗിൽ ഗുർവീന്ദർ യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. യാത്രയ്ക്കിടെ, ഗുർവീന്ദർ ഒഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഓഗസ്റ്റ് 30 ന്, ഗുർവീന്ദർ പന്നുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലൈംഗികാതിക്രമത്തിന് […]

പ്രവിശ്യകളുമായി ഫാർമകെയർ കരാറിൽ ഒപ്പുവെക്കും: മാർക്ക് കാർണി

എല്ലാ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഫാർമകെയർ കരാറുകളിൽ ഒപ്പുവെക്കാൻ ഫെഡറൽ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പ്രവിശ്യകളുമായുള്ള ഫാർമകെയർ, ദന്ത സംരക്ഷണം, ശിശു സംരക്ഷണ കരാറുകൾ നിലനിർത്തുന്നത് പരിഗണിക്കുമെന്നും കാർണി പറഞ്ഞു. ഹെൽത്ത് കാർഡുള്ള ആർക്കും ജനന നിയന്ത്രണ, പ്രമേഹ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ദേശീയ ഫാർമകെയർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലിബറൽ ന്യൂനപക്ഷ ഗവൺമെൻ്റിനെ രണ്ട് വർഷത്തിലേറെയായി അധികാരത്തിൽ നിലനിർത്തിയ എൻഡിപിയുമായുള്ള വിതരണ-വിശ്വാസ കരാറിൻ്റെ പ്രധാന ഭാഗമായിരുന്നു ഈ നിയമനിർമ്മാണം. ലിബറൽ സർക്കാർ പ്രോഗ്രാമിനായി 150 […]

സൈനിക അട്ടിമറി; മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോള്‍സോനാരോക്ക് 27 വര്‍ഷം തടവ്

സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ. ബ്രസീലിയന്‍ സുപ്രീം കോടതിയാണ് ബോള്‍സോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022-ലെ തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് ശേഷം അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ പറഞ്ഞു. നിലവില്‍ വീട്ടുതടങ്കലിലാണ് ബോള്‍സോനാരോ. നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യല്‍ മീഡിയ […]

ഡേകെയറുകളിൽ ഇനി കനത്ത സുരക്ഷ: ഒന്റാരിയോ സർക്കാർ

പ്രവിശ്യയിലെ ഡേകെയറുകളിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഒന്റാരിയോ സർക്കാർ. റിച്ച്മണ്ട് ഹില്ലിൽ ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. ഡേകെയറുകളിലെ പ്രവേശന കവാടങ്ങൾ, ജനാലകൾ, ക്ലാസ് മുറികളുടെയോ കളിസ്ഥലങ്ങളുടെയോ പുറം ഭിത്തികൾ എന്നിവയോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കുന്നത് ഓപ്പറേറ്റർമാരും മുനിസിപ്പാലിറ്റികളും തടയണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര നിർദ്ദേശിച്ചു. കുട്ടികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി ബൊള്ളാർഡുകൾ, പ്ലാന്ററുകൾ, എലവേറ്റഡ് കർബുകൾ, മറ്റ് ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ […]

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: നിര്‍ണായക ചര്‍ച്ചകള്‍ അടുത്തയാഴ്ച

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്താണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള […]

ചാർലി കിർക്കിന്‍റെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ഉദ്യോഗസ്ഥർ

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് യൂട്ടാ ഗവർണർ സ്പെൻസർ കോക്സ്. കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടിരുന്നു. ടീഷർട്ടും ജീൻസും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്‍റെ ചിത്രമാണ് എഫ്ബിഐ പുറത്തുവിട്ടത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ഒരു ചടങ്ങിനിടെയാണ് […]