newsroom@amcainnews.com

ലൈംഗികാതിക്രമം: എഡ്മിന്‍റനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ അറസ്റ്റിലായി. 32 വയസ്സുള്ള ഗുർവീന്ദർ പന്നുവാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ജൂൺ 30 ന് പുലർച്ചെ 1:56 ഓടെ, 109 സ്ട്രീറ്റിലെ 101 അവന്യൂവിൽ നിന്നും 2023 മോഡൽ നിസ്സാൻ റോഗിൽ ഗുർവീന്ദർ യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. യാത്രയ്ക്കിടെ, ഗുർവീന്ദർ ഒഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ഓഗസ്റ്റ് 30 ന്, ഗുർവീന്ദർ പന്നുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ടാക്സി സർവീസിൽ ജോലി ചെയ്യാതിരിക്കുക, സ്ത്രീയുമായി സമ്പർക്കം പുലർത്താതിരിക്കുക, ആയുധങ്ങൾ കൈവശം വയ്ക്കാതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെ ഗുർവീന്ദർ പന്നുവിനെ ജാമ്യത്തിൽ വിട്ടതായി അധികൃതർ അറിയിച്ചു.

You might also like

മോൺട്രിയൽ വെടിവെപ്പ്: പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മേയർ

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

ഡോളറിൻ്റെ കുതിപ്പിൽ വലഞ്ഞ് കനേഡിയൻ കറൻസി; ‘ലൂണി’ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

Top Picks for You
Top Picks for You