newsroom@amcainnews.com

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: നിര്‍ണായക ചര്‍ച്ചകള്‍ അടുത്തയാഴ്ച

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്താണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു.

You might also like

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

കാനഡയിൽ ഭൂരിപക്ഷം കോടീശ്വരന്മാരും ഒൻ്റാരിയോയിൽ: റിപ്പോർട്ട്

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

കാനഡയിലെ എഡ്മന്റണിൽ ‘ഓഫാബി’ (Ophabie) പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു; ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ!

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

ഡോക്ടർമാർക്ക് സ്വാഗതം: 271 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You