ആശങ്കയായി കാനഡയിൽ യുവജന തൊഴിലില്ലായ്മ നിരക്ക്

കാനഡയിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായി ഉയരുന്നതായി സാമ്പത്തിക വിദഗ്ദ്ധൻ ആൻഡ്രൂ ഗ്രാൻതം. നിലവിലെ സാഹചര്യം സാമ്പത്തിക മാന്ദ്യകാലത്തെ അവസ്ഥയ്ക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനത്തിലെത്തിയതായി ജൂലൈ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കാലം കഴിഞ്ഞാൽ, കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിർമിത ബുദ്ധി (AI), സെൽഫ്-ചെക്ക്ഔട്ട് കൗണ്ടറുകൾ പോലുള്ള സാങ്കേതികവിദ്യകൾ താൽക്കാലിക ജോലികൾ ഇല്ലാതാക്കുന്നതാണ് തൊഴിലില്ലായ്മ വർധിക്കാൻ പ്രധാന കാരണമെന്ന് ആൻഡ്രൂ ഗ്രാൻതം […]
ആൽബർട്ട സ്കൂൾ ലൈബ്രറിയിൽ ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങൾക്ക് നിരോധനം

ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദേശിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ആൽബർട്ട സർക്കാർ. പുസ്തകങ്ങളിലെ ലൈംഗിക പ്രവൃത്തികളെക്കുറിച്ചുള്ള രേഖാമൂലമുള്ള ഭാഗങ്ങൾ ഒഴിവാക്കി, ദൃശ്യങ്ങൾ മാത്രമുള്ളവയെ ലക്ഷ്യമിടുന്നതാണ് റീജിനൽ മുനിസിപ്പാലിറ്റിയുടെ പുതിയ നിർദേശം. പുതിയ ഉത്തരവ് നടപ്പാക്കുന്നതിനായി ഒക്ടോബർ 31-നകം നീക്കം ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കാൻ സ്കൂൾ ബോർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2026 ജനുവരി 5-നകം ഈ ഉത്തരവ് നടപ്പാക്കണം. നേരത്തെ, ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ […]
സര്‍ക്കാര്‍ മുട്ടുമടക്കി; സമൂഹമാധ്യമ നിരോധനം നീക്കി നേപ്പാള്‍

ജെന്‍ സി പ്രക്ഷോഭം ആളിക്കത്തിയതോടെ സമൂഹ മാധ്യമകള്‍ക്കുമേലുള്ള നിരോധനം നീക്കി നേപ്പാള്‍. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു. സാമൂഹ്യമാധ്യമ നിരോധനത്തിനെതിരെ ജെന്‍ സി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് പ്രധാനമായും പ്രതിഷേധിച്ചത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലിയുടെ വസതിക്ക് മുന്നിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്. അടിയന്തര മന്ത്രിസഭാ യോഗം […]
ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസയില്‍ സര്‍വനാശം: ഇസ്രയേല്‍

ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലെ ഇടുങ്ങിയ തെരുവുകളില്‍ പഴയവാഹനങ്ങളില്‍ ബോംബ് വച്ചു വീടുകള്‍ തകര്‍ക്കുന്ന രീതി സൈന്യം തുടര്‍ന്നു. ഇന്നലത്തെ ആക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായും വിദേശകാര്യമന്ത്രി ഗിഡിയാന്‍ സാര്‍ പറഞ്ഞു. ഗാസയ്ക്കു ഗുണകരമാകുന്ന […]
മരുന്ന് ഇറക്കുമതിക്ക് 200% താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ്

ഫാര്‍മ മേഖലയ്ക്കും താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനത്തിന് മുകളില്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകള്‍ക്കും ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞുകൊണ്ടുള്ള പുതിയ താരിഫ് നയമാണ് ട്രംപ് ഭരണകൂടം ആവിഷ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പുതിയ നീക്കം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുഎസിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന […]