newsroom@amcainnews.com

ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കും, ഇരുരാജ്യങ്ങളും ഏഷ്യയിലെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകൾ; യുഎസ് പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് വിമർശനവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ

ന്യൂഡൽഹി: ഗുണ്ടയെപ്പോലെ യുഎസ് പെരുമാറുന്നെന്ന വിമർശനവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്ഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് എപ്പോഴും പ്രയോജനം നേടിയിരുന്ന യുഎസ് ഇപ്പോൾ താരിഫുകൾ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണെന്നും ഷൂ ഫെയ്ഹോങ് കുറ്റപ്പെടുത്തി. ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (സിആർഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ഷൂ ഫെയ്ഹോങ് യുഎസിനെതിരെ വിമർശനം ഉന്നയിച്ചത്. ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്നും ഇരുരാജ്യങ്ങളും ഏഷ്യയിലെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും അദ്ദേഹം പറഞ്ഞു. ‘‘യുഎസ് ദീർഘകാലം സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. […]

യുഎസ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈനികർക്ക് പിന്തുണ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പട്രോളിങ്ങിന് ഇറങ്ങുന്നു

വാഷിങ്ടൻ: യുഎസ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈനികർക്ക് പിന്തുണ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പട്രോളിങ്ങിന് ഇറങ്ങുന്നു. ‘നമ്മുടെ തലസ്ഥാനം തിരികെ എടുക്കുമെന്ന്’ ശപഥം ചെയ്തുകൊണ്ടാണ് ദിവസങ്ങൾക്ക് മുൻപ് വാഷിങ്ടനിൽ നാഷനൽ ഗാർഡിനെയും സൈനികരെയും വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടത്. “ഇന്ന് രാത്രി ഞാൻ പൊലീസിനും സൈന്യത്തിനും ഒപ്പം പുറത്തുപോകാൻ പോകുന്നു, തീർച്ചയായും… ഞങ്ങൾ ഒരു ജോലി ചെയ്യാൻ പോകുന്നു,” ഒരു മാധ്യമത്തിനോട് ട്രംപ് പറഞ്ഞു. നഗരങ്ങളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് ഈ തീരുമാനം എന്നാണ് ട്രംപ് പറയുന്നത്.എന്നാൽ […]

റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ കാനഡയിൽ പടരുന്നു; പകരുന്നത് ചെള്ളിൽനിന്ന്

ഓട്ടവ: കാനഡയിൽ ചെള്ള് പരത്തുന്ന രോഗമായ റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ പകരുന്നതായി റിപ്പോർട്ട്. ഒന്റാരിയോയിലും ക്യുബെക്കിലും ഈ വർഷം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷമാദ്യം ഒന്റാരിയോയിൽ നായ്ക്കളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. റിക്കെറ്റ്‌സിയ റിക്കെറ്റ്‌സി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ.1890 കളിൽ ഇഡാഹോയിലെയും മൊണ്ടാനയിലെയും റോക്കി മൗണ്ടെയ്ൻ താഴ്‌വരകളിലാണ് ആദ്യമായി ഈ ചെള്ളുകളെ തിരിച്ചറിഞ്ഞത്. അതിനാലാണ് റോക്കി മൗണ്ടെയ്ൻ ടിക്ക് എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യരിൽ രോഗം ബാധിച്ചു […]

ഒൻ്റാരിയോയിൽ വീട്ടിൽ അതിക്രമിച്ച് കയറിയയാളെ സ്വയരക്ഷയ്ക്കായി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസ്; പോലീസിന്റെ അസ്വാഭാവിക നടപടി ചർച്ചയാകുന്നു

ഒൻ്റാരിയോ: വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസെടുത്ത നടപടി ചർച്ചയാകുന്നു. പൊലീസിൻ്റെ നടപടി അസ്വാഭാവികമെന്നാണ് ജനങ്ങളിൽ കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്. ലിൻഡ്‌സെയിലെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് വീട്ടുടമയും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. എന്നാൽ പൊലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയായിരുന്നു. പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉള്ള ആളാണ് അതിക്രമിച്ച് കയറിയ അക്രമി. സംഭവത്തിൽ വീട്ടുടമയ്ക്കും എതിരെ കേസെടുത്തത് ശരിയായില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡും പ്രതികരിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയാൽ, കുടുംബത്തെ […]

ഗ്ലാസ് കഷ്ണങ്ങളുടെ സാന്നിധ്യം കണ്ടെത്തി; ജനപ്രിയ വിസ്‌കി ക്രൗൺ റോയൽ റിസർവ് തിരിച്ചുവിളിച്ചു കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി

ഓട്ടവ: കാനഡയിലെ പ്രവിശ്യകളിലുടനീളം വിൽക്കുന്ന ക്രൗൺ റോയൽ റിസർവ് എന്ന ജനപ്രിയ വിസ്‌കി ബ്രാൻഡ് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സിഎഫ്‌ഐഎ) തിരിച്ചുവിളിച്ചു. ഗ്ലാസ് കഷ്ണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിസ്‌കി തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് സിഎഫ്‌ഐഎ പ്രസ്താവനയിൽ അറിയിച്ചു. നിർമാണ കമ്പനിയായ ഡിയാജിയോ കാനഡ ഇൻകോർപ്പറേറ്റഡ് പ്രത്യേക ലോട്ട് തിരിച്ചുവിളിച്ചതായി സ്ഥിരീകരിച്ചു. ബ്രാൻഡിന്റെ 12 വർഷം പഴക്കമുള്ള കനേഡിയൻ വിസ്‌കിയാണ് ക്രൗൺ റോയൽ റിസർവ്. യൂണിവേഴ്‌സൽ പ്രോഡക്ട് കോഡ്(UPC) 082000 809920, 5199 എന്നീ നമ്പറുകളിലുള്ള 650 മി.ല്ലി […]

ആലിംഗനം ചെയ്ത് ദുരന്ത കഥകൾ പങ്കുവെച്ച് പിന്നാലെ കവർച്ച; തസ്കര സംഘത്തെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എഡ്മണ്ടൻ പോലീസ്

എഡ്മണ്ടൻ: ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ട് പിന്നാലെ കവർച്ച നടത്തുന്ന ഒരു സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എഡ്മണ്ടൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സംഭവുമായി ബന്ധപ്പെട്ട് എഡ്മണ്ടൻ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ആലിംഗനം ചെയ്ത് ശ്രദ്ധ തിരിച്ച ശേഷം നടത്തുന്ന മോഷണ പരമ്പര കാനഡയിലുടനീളം നടക്കുന്നുണ്ട്. അപരിചിതർ ആലിംഗനങ്ങൾ ആവശ്യപ്പെടുകയോ ഒപ്പം ദുരന്ത കഥകൾ പങ്കുവെക്കുകയോ ചെയ്യുന്നത് […]

തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് മോൺട്രിയലിൽ പ്രായപൂർത്തിയാകാത്ത യുവാവ് അറസ്റ്റിൽ

മോൺട്രിയൽ: മോൺട്രിയലിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പ്രായപൂർത്തിയാകാത്ത യുവാവിനെ ആർ‌സി‌എം‌പി അറസ്റ്റ് ചെയ്തു. യുവാവ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പ്രതിജ്ഞയെടുത്തിരുന്നുവെന്നും തീവ്രവാദ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താൻ തയ്യാറായിരുന്നുവെന്നും കമ്മീഷണർ എറിക് ഗാസെ പറഞ്ഞു. ആക്രമണത്തിനായി എകെ-47 പോലുള്ള ആയുധങ്ങൾ വാങ്ങാനാണ് യുവാക്കൾ ഉദ്ദേശിച്ചിരുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതെന്നും പൊതുജനങ്ങൾ ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും ഗാസ് വ്യക്തമാക്കി. തീവ്രവാദ ആവശ്യങ്ങൾക്കായി സ്വത്തോ അല്ലെങ്കിൽ സേവനങ്ങളോ നൽകുകയോ ലഭ്യമാക്കുകയോ ചെയ്യുക, ഒരു തീവ്രവാദ […]

കാൽഗറി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാം

കാൽഗറി: ഒക്ടോബർ 20ന് നടക്കുന്ന കാൽഗറി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി സിറ്റി നോട്ടീസ് പുറത്തിറക്കി. വോട്ടർമാർക്ക് പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും രജിസ്റ്റർ ചെയ്യുന്നതിനും വിവരങ്ങൾ നൽകാനും https://www.voterlink.ab.ca/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് സിറ്റി അറിയിച്ചു. അതേസമയം, ആൽബെർട്ട സർക്കാർ നടപ്പിലാക്കിയ മാറ്റത്തെ തുടർന്ന് പ്രവിശ്യാ സർക്കാരിൽ നിന്നും സിറ്റിയിൽ നിന്നുമുള്ള ആശയവിനിമയത്തിൽ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കാൽഗറി പാർട്ടി മേയർ സ്ഥാനാർത്ഥി ബ്രയാൻ തീസെൻ ഈ […]

ഇന്ത്യ-യുഎസ് ബന്ധം തകര്‍ച്ചയുടെ വക്കില്‍; ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി

ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള തീരുവ യുദ്ധം ഫലം കാണില്ലെന്നും ഇന്ത്യ-യുഎസ് ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി. ആഗോളശക്തിയാകാന്‍ തയ്യാറെടുക്കുന്ന ചൈനയെ നിയന്ത്രിക്കാന്‍ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാനും ഹേലി നിര്‍ദേശിച്ചു. ചൈനയെ പോലെ ഇന്ത്യയെ ഒരു ശത്രുവാണെന്ന് കരുതരുത്, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച ലോകത്തിലെ രണ്ട് വലിയ രാജ്യങ്ങള്‍ […]

ഗാസ പിടിച്ചെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഇസ്രയേല്‍

ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ ഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍. സെയ്തൂണ്‍, ജബാലിയ മേഖലയിലേക്ക് തങ്ങളുടെ സൈന്യം നീങ്ങിക്കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കറ്റ്സ് സ്ഥിരീകരിച്ചു. ഇസ്രയേലിന് ഗസയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. 60,000ത്തോളം വരുന്ന കരുതല്‍ സൈനികരെ സെപ്റ്റംബര്‍ ആരംഭത്തോടെ ഗാസയില്‍ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേല്‍ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാല്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഗസ സിറ്റിയില്‍ നിന്ന് തെക്കന്‍ ഗസയിലേക്ക് നീങ്ങേണ്ടിവരും. ഇസ്രയേല്‍ തീരുമാനം പലസ്തീന്‍- ഇസ്രയേല്‍ […]