newsroom@amcainnews.com

ഗ്ലാസ് കഷ്ണങ്ങളുടെ സാന്നിധ്യം കണ്ടെത്തി; ജനപ്രിയ വിസ്‌കി ക്രൗൺ റോയൽ റിസർവ് തിരിച്ചുവിളിച്ചു കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി

ഓട്ടവ: കാനഡയിലെ പ്രവിശ്യകളിലുടനീളം വിൽക്കുന്ന ക്രൗൺ റോയൽ റിസർവ് എന്ന ജനപ്രിയ വിസ്‌കി ബ്രാൻഡ് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സിഎഫ്‌ഐഎ) തിരിച്ചുവിളിച്ചു. ഗ്ലാസ് കഷ്ണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിസ്‌കി തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് സിഎഫ്‌ഐഎ പ്രസ്താവനയിൽ അറിയിച്ചു. നിർമാണ കമ്പനിയായ ഡിയാജിയോ കാനഡ ഇൻകോർപ്പറേറ്റഡ് പ്രത്യേക ലോട്ട് തിരിച്ചുവിളിച്ചതായി സ്ഥിരീകരിച്ചു.

ബ്രാൻഡിന്റെ 12 വർഷം പഴക്കമുള്ള കനേഡിയൻ വിസ്‌കിയാണ് ക്രൗൺ റോയൽ റിസർവ്. യൂണിവേഴ്‌സൽ പ്രോഡക്ട് കോഡ്(UPC) 082000 809920, 5199 എന്നീ നമ്പറുകളിലുള്ള 650 മി.ല്ലി കുപ്പിയിലാണ് പ്രശ്‌നം കണ്ടെത്തിയത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ എത്ര വിറ്റഴിച്ചുവെന്നോ എപ്പോൾ വിൽപ്പന നടത്തിയെന്നോ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഉൽപ്പന്നം കഴിച്ച് എന്തെങ്കിലും പരുക്കുകളോ സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

Top Picks for You
Top Picks for You