newsroom@amcainnews.com

തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് മോൺട്രിയലിൽ പ്രായപൂർത്തിയാകാത്ത യുവാവ് അറസ്റ്റിൽ

മോൺട്രിയൽ: മോൺട്രിയലിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പ്രായപൂർത്തിയാകാത്ത യുവാവിനെ ആർ‌സി‌എം‌പി അറസ്റ്റ് ചെയ്തു. യുവാവ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പ്രതിജ്ഞയെടുത്തിരുന്നുവെന്നും തീവ്രവാദ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താൻ തയ്യാറായിരുന്നുവെന്നും കമ്മീഷണർ എറിക് ഗാസെ പറഞ്ഞു. ആക്രമണത്തിനായി എകെ-47 പോലുള്ള ആയുധങ്ങൾ വാങ്ങാനാണ് യുവാക്കൾ ഉദ്ദേശിച്ചിരുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതെന്നും പൊതുജനങ്ങൾ ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും ഗാസ് വ്യക്തമാക്കി. തീവ്രവാദ ആവശ്യങ്ങൾക്കായി സ്വത്തോ അല്ലെങ്കിൽ സേവനങ്ങളോ നൽകുകയോ ലഭ്യമാക്കുകയോ ചെയ്യുക, ഒരു തീവ്രവാദ ഗ്രൂപ്പിൻ്റെ പ്രവർത്തനത്തിൽ പങ്കെടുക്കുക, തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കുക എന്നീ മൂന്ന് കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയിരിക്കുന്നത്.

You might also like
Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Who is a Real New Yorker? New 'Agency' Set Up for Verification; Donald Trump Denied in First Action

ആരാണ് യഥാർത്ഥ ന്യൂയോർക്കുകാരൻ? സ്ഥിരീകരണത്തിനായി പുതിയ ‘ഏജൻസി’; ആദ്യ നടപടിയിൽ തന്നെ ഡൊണാൾഡ് ട്രംപിന് വിലക്ക്!

Top Picks for You
Top Picks for You