സതേണ്‍ ഒന്റാരിയോയില്‍ മഴയ്ക്ക് സാധ്യതയെന്ന് എന്‍വയണ്‍മെന്റ് കാനഡ

സതേണ്‍ ഒന്റാരിയോയില്‍ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്ന് എന്‍വയണ്‍മെന്റ് കാനഡ അറിയിച്ചു. ഇന്ന് രാത്രിയോടെ താപനില കുറഞ്ഞേക്കും. എന്നാല്‍, ഗ്രേറ്റര്‍ ടൊറന്റോ, ഹാമില്‍ട്ടണ്‍, കിഴക്കന്‍ ഒന്റാരിയോ എന്നിവിടങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ബുധനാഴ്ചയും തുടരാന്‍ സാധ്യതയുണ്ട്. ടൊറന്റോയില്‍ പകല്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം, ഈര്‍പ്പം കാരണം ഇത് 41 ഡിഗ്രി സെല്‍ഷ്യസ് ആയി അനുഭവപ്പെടാം. രാത്രി താപനില 22 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കൂടാതെ, ചൊവ്വാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. […]
കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസം; മഞ്ഞ് നീക്കം ചെയ്യാനുള്ള ഫണ്ട് വര്‍ധിപ്പിച്ച് എഡ്മിന്റന്‍

ബസ് സ്റ്റോപ്പുകളിലും നടപ്പാതകളിലും മഞ്ഞ് നീക്കം ചെയ്യുന്നതിനായി 80 ലക്ഷം ഡോളര്‍ അധികമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് എഡ്മിന്റന്‍ സിറ്റി കൗണ്‍സില്‍. ശൈത്യകാലത്ത് കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശത്തിന് വരും മാസങ്ങളില്‍ അന്തിമ അംഗീകാരം ലഭിക്കും. പദ്ധതിക്കായി 35 ലക്ഷം ഡോളര്‍ മുതല്‍ 1.9 കോടി ഡോളര്‍ വരെ അധികമായി അനുവദിക്കുന്നതിനെക്കുറിച്ചുള്ള നാല് ഓപ്ഷനുകളാണ് കൗണ്‍സില്‍ പരിഗണിച്ചിരുന്നത്. നടപ്പാതകളില്‍ വെള്ളം കെട്ടിക്കിടന്ന് മഞ്ഞുകട്ടകളായി മാറുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ […]
സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി ‘ഒരു മുത്തം തേടി’ എന്ന ഗാനം.

1999ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ ‘ഒരു മുത്തം തേടി’ എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം, ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘സാഹസം’ എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി […]
വീട്ടിൽ അതിക്രമിച്ച് കയറി വെടിവെപ്പ്: കാൽഗറിയിൽ മൂന്നംഗ അക്രമി സംഘത്തിനായി തിരച്ചിൽ

കാൽഗറി: കാൽഗറി നോർത്ത് ഈസ്റ്റ് കാസിൽറിഡ്ജ് ഏരിയയിൽ ഒരു വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്ന് പേർ വെടിവെപ്പ് നടത്തിയതായി കാൽഗറി പോലീസ് റിപ്പോർട്ട് ചെയ്തു. കാസിൽബ്രൂക്ക് വേയിലെ 100 ബ്ലോക്കിലുള്ള വീട്ടിൽ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ ബേസ്‌മെന്റ് സ്യൂട്ടിന്റെ വാതിൽ പ്രതികൾ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. വീട്ടിലെ താമസക്കാർ മുറിക്കുള്ളിൽ പൂട്ടിയിരുന്നതിനാൽ ആക്രമണം നേരിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കുകളുമേറ്റിട്ടില്ല. വീട്ടികാർ വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പോലീസ് […]
കാനഡയിലെ ഭവന പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയെന്ന് പുതിയ കണക്കുകൾ

ഓട്ടവ: കാനഡയിലെ ഭവന പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ വർഷവും അടുത്ത വർഷവും ഭവന നിർമ്മാണം ആരംഭിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ, രാജ്യത്തുടനീളം വീടുകളുടെ ലഭ്യത കൂട്ടുമെന്ന സർക്കാരിൻ്റെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ്. ഈ വർഷം കാനഡയിൽ നിർമ്മിക്കുന്ന മൊത്തം ഭവനങ്ങളുടെ എണ്ണം ഏകദേശം 2,37,800 ആയിരിക്കുമെന്നാണ് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) പറയുന്നത്. 2024 ൽ ഇത് […]