newsroom@amcainnews.com

സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി ‘ഒരു മുത്തം തേടി’ എന്ന ഗാനം.

1999ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ ‘ഒരു മുത്തം തേടി’ എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.

26 വര്‍ഷങ്ങള്‍ക്ക് ശേഷം, ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘സാഹസം’ എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്ന്‍മെന്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയില്‍ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദര്‍ഭവും തിയേറ്ററുകളില്‍ പൊട്ടിച്ചിരിയും കയ്യടികളും തീര്‍ക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ബിബിന്‍ അശോകാണ് പുതിയ വേര്‍ഷന്റെ മ്യൂസിക് ഡയറക്ടര്‍. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.

You might also like
Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You