newsroom@amcainnews.com

കാനഡയിലെ ഭവന പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയെന്ന് പുതിയ കണക്കുകൾ

ഓട്ടവ: കാനഡയിലെ ഭവന പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ വർഷവും അടുത്ത വർഷവും ഭവന നിർമ്മാണം ആരംഭിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ, രാജ്യത്തുടനീളം വീടുകളുടെ ലഭ്യത കൂട്ടുമെന്ന സർക്കാരിൻ്റെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ്.

ഈ വർഷം കാനഡയിൽ നിർമ്മിക്കുന്ന മൊത്തം ഭവനങ്ങളുടെ എണ്ണം ഏകദേശം 2,37,800 ആയിരിക്കുമെന്നാണ് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) പറയുന്നത്. 2024 ൽ ഇത് 245,367 ആയിരുന്നു. അടുത്ത വർഷം 2, 27, 734ൽ കൂടുതലാകില്ലെന്നും 2027 ൽ 220,016 ആയി കുറയുമെന്നും പ്രവചിക്കുന്നു. ഈ പ്രവചനങ്ങളെല്ലാം 2021-22 മുതലുള്ള ശരാശരി വാർഷിക ഉൽപാദനമായ 2,67,000 നെക്കാൾ താഴെയാണ്.

അടുത്ത ദശകത്തിൽ ഓരോ വർഷവും 480,000 വീടുകൾ പുതിയതായി പണിയണമെന്നാണ് CMHC നിർദ്ദേശിക്കുന്നത്. എന്നാൽ ഇതിൻ്റെ പകുതിയിൽ താഴെ മാത്രമെ സാധ്യമാകൂ എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും സമീപ കാലത്ത് കെട്ടിട നിർമ്മാണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. വാൻകൂവറിലും ടൊറന്റോയിലും ഭവന വിലകൾ ഉയർന്നതാണെങ്കിലും, ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും ഭവന നിർമ്മാണം യഥാക്രമം എട്ട് ശതമാനവും 25 ശതമാനവും കുറഞ്ഞു.

You might also like

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

കാലിഫോർണിയ തീരത്ത് കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും; നിരവധി ബീച്ചുകള്‍ അടച്ചു

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You