കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോർജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തകർന്ന കെട്ടിടം മെഡിക്കൽ കോളേജിൻറെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേർക്ക് പരിക്കേറ്റു […]
കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരം; രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്ന്, മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്നാണ്. ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണം. ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രിയുടേത് ഗുരുതര തെറ്റാണ്. ഉദ്യോഗസ്ഥർ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിൽ എങ്ങനെ ആള് കയറും. രക്ഷപ്രവർത്തനത്തെ മന്ത്രി ഇല്ലാതാക്കി. ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നു മന്ത്രി പറഞ്ഞത് എന്ത് വിവരത്തിന്റെ […]
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ദുരന്തം: രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം; വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് […]
ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നു; മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ: ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കർബർഗിനെ ട്രംപ് ഓഫീസിഷ നിന്നും പുറത്ത് പോകാൻ നിർദ്ദേശിച്ചതെന്നാണ് വാർത്തകൾ. അതീവ രഹസ്യ സ്വഭാവമുള്ള മീറ്റിംഗിലേക്ക് സക്കർബർഗ് എത്തിയതുകണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. ഇതോടെ സക്കർബെർഗിനോട് ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ ട്രംപ് നിർദേശിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർഫോഴ്‌സിൻറെ നെക്‌സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് […]
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ചു; തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാൻ വൈകി. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വാസവൻ എന്നിവർ സംഭവ […]
ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു; ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേർ

ദില്ലി: ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേരാണ്. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയിൽ മാത്രം മരിച്ചത് 12 പേരാണ്. ഇരുന്നൂറിലധികം വീടുകൾ തകർന്നു. നൂറിലധികം പേർ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം. ഉത്തരാഖണ്ഡിൽ 17 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. 300 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ചണ്ഡിഗഡ് – മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് […]
ന്യൂയോര്‍ക്ക് നശിപ്പിക്കാന്‍ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല: സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിയെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയെ ന്യൂയോര്‍ക്ക് നഗരത്തെ ‘നശിപ്പിക്കാന്‍’ അനുവദിക്കില്ലെന്നും എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ന്യൂയോര്‍ക്ക് നഗരത്തെ താന്‍ രക്ഷിക്കുമെന്നും വീണ്ടും ‘ഹോട്ട്’ ആന്‍ഡ് ‘ഗ്രേറ്റ്’ ആക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഇന്‍ഡോ -അമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ 33കാരനായ സൊഹ്റാന്‍ മംദാനി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള […]
ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

ഹൈഡ്രോ-കെബെക്കിനെ ഇനി ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും.മൈക്കല്‍ സാബിയയുടെ പിന്‍ഗാമിയായി ക്ലൗഡിന്‍ ബുഷാര്‍ഡ് ഹൈഡ്രോ-കെബെക്കിന്റെ പ്രസിഡന്റും സിഇഒയും ആകുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പ്രിവി കൗണ്‍സില്‍ ക്ലാര്‍ക്കും, കാബിനറ്റ് സെക്രട്ടറിയുമായി ചേരാന്‍ തീരുമാനിച്ച മൈക്കല്‍ സാബിയയുടെ രാജിയെ തുടര്‍ന്നാണ് ഈ നിയമനം. കെബെക്ക് എനര്‍ജി യൂട്ടിലിറ്റിക്ക് സുപ്രധാന നേതൃത്വ പരിവര്‍ത്തനം അടയാളപ്പെടുത്തിക്കൊണ്ട്, ക്ലൗഡിന്‍ ബുഷാര്‍ഡ് ശനിയാഴ്ച ഔദ്യോഗികമായി സ്ഥാനം ഏല്‍ക്കും. ഇരുപത്തിയഞ്ച് വര്‍ഷമായി ഹൈഡ്രോ-കെബെക്കില്‍ സേവനമനുഷ്ഠിക്കുന്ന ക്ലൗഡിന്‍ ബുഷാര്‍ഡ് കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് […]
ട്രംപും സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അനുമതിയില്ലാതെ എത്തിയ സക്കര്‍ബെര്‍ഗിനെ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് ഓവല്‍ ഓഫീസിന്റെ പുറത്തുപോകാന്‍ നിര്‍ദേശിച്ചുവെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എപ്പോഴാണ് ഈ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല. എയര്‍ഫോഴ്സിന്റെ നെക്സ്റ്റ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സക്കര്‍ബെര്‍ഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ […]
സഹായത്തിന് കാത്തിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 38 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 38 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ ഒറ്റരാത്രികൊണ്ട് 82 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 38 പേര്‍ മാനുഷിക സഹായം ലഭിക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് പുറത്ത് അഞ്ച് പേരും ഗാസയില്‍ മറ്റ് സ്ഥലങ്ങളിലായി സഹായ ട്രക്കുകള്‍ക്കായി കാത്തിരിക്കുന്നതിനിടെ 33 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.