newsroom@amcainnews.com

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ചു; തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാൻ വൈകി. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വാസവൻ എന്നിവർ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളിൽ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.

14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളിൽ സ്ത്രീ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്.

You might also like
Ashlyn Harris, Katie Couric and Sophia Bush Are in Montauk, Plus Hudson Williams, Serena Williams and More

ആഷ്‌ലിൻ ഹാരിസ്, കേറ്റി കോറിക്, സോഫിയ ബുഷ് എന്നിവർ മോൺടോക്കിൽ; കൂടെ ഹഡ്സൺ വില്യംസും സെറീന വില്യംസും മറ്റ് പ്രമുഖരും

കാനഡയിൽ മലയാളി യുവതി നിര്യാതയായി

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

New Budget Hotel Coming to Guruvayur Railway Station

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ബജറ്റ് ഹോട്ടൽ വരുന്നു

Major Changes in the Global Oil Market: OPEC Weakens, Trump's Intervention, and Benefits for India

ആഗോള എണ്ണവിപണിയിൽ വൻ മാറ്റങ്ങൾ: ഒപെക് ദുർബലമാകുന്നു, ട്രംപിന്റെ ഇടപെടലും ഇന്ത്യയ്ക്കുള്ള നേട്ടങ്ങളും

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

Top Picks for You
Top Picks for You