newsroom@amcainnews.com

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ദുരന്തം: രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം; വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോ​ഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം. ഉപയോ​ഗ ശൂന്യമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോ​ഗിച്ചിരുന്നു എന്ന് ​രോ​ഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ചാണ്ടി ഉമ്മൻ എംൽഎ കുറ്റപ്പെടുത്തി.

അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് രോ​ഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.

അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയായ പുതിയ കെട്ടിടം തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂർ ചോദിച്ചു. ആരോഗ്യ മേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അപര്യാപ്തകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

You might also like

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

യുഎസ് പസിഫിക് കമാൻഡ്: പേരുമാറ്റവും ഭൂപട വിവാദവും

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

Top Picks for You
Top Picks for You