newsroom@amcainnews.com

ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ മെഗാ ബിൽ പാസാക്കി യുഎസ് സെനറ്റ്

മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ, ഡോണൾഡ് ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ മെഗാ ബിൽ നേരിയ ഭൂരിപക്ഷത്തിൽ യുഎസ് സെനറ്റിൽ പാസായി. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ 24 മണിക്കൂറിലധികം നീണ്ട സംവാദത്തിന് ശേഷം, വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ടൈ-ബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പാസായത്. ശേഷം ബിൽ അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു. അതേസമയം ബില്ലിൽ കോൺഗ്രസിൽ കൂടുതൽ മാറ്റങ്ങൾ വന്നാൽ, ബില്ലിന്‍റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി ഇരുസഭകളും ഒരു കോൺഫറൻസ് കമ്മിറ്റി സംഘടിപ്പിക്കേണ്ടിവരും. അതിൽ […]

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് രംഗത്ത്. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം പങ്കുവെച്ച വെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ചുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം, ‘അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കണം. @realDonaldTrump ലോകമെമ്പാടുമുള്ള നിരവധി ഗുരുതരമായ സംഘര്‍ഷങ്ങള്‍ വിജയകരമായി പരിഹരിച്ചു,’ എന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍” […]

ക്യൂബെക്ക് നദിയിൽ കുടിയേറ്റക്കാർ മുങ്ങിമരിച്ച കേസ്: കാനഡ-യുഎസ് പൗരൻ അറസ്റ്റിൽ

ക്യൂബെക്കിലെ സെൻ്റ് ലോറൻസ് നദിയിൽ ഇന്ത്യൻ കുടുംബം അടക്കം എട്ട് അനധികൃത കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവത്തിൽ കനേഡിയൻ-യുഎസ് പൗരൻ അറസ്റ്റിലായതായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് കോടതി. ജൂൺ 15 ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരട്ടപൗരത്വമുള്ള തിമോത്തി ഓക്സ് (34) അറസ്റ്റിലായത്. ക്യൂബെക്ക് ആക്വെസസൻ മോഹോക് സ്വദേശിയായ തിമോത്തി ഓക്സ് കസ്റ്റഡിയിൽ തുടരുകയാണ്. കാനഡയിൽ നിന്ന് അനധികൃതമായി ആളുകളെ സെൻ്റ് ലോറൻസ് നദിക്ക് കുറുകെ അമേരിക്കയിലേക്ക് കടത്താൻ ഗൂഢാലോചന നടത്തിയതിന് ഏപ്രിലിൽ ഓക്സ് കുറ്റക്കാരനാണെന്ന് […]

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

ഗാസ മുനമ്പില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയത്ത് എല്ലാ കക്ഷികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചതെന്ന് ട്രംപ് പറയുന്നു. വെടിനിര്‍ത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ ഇസ്രയേല്‍ എംബസി […]