newsroom@amcainnews.com

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പ്രോഗ്രാമില്‍ മാറ്റം വരുത്തി കാനഡ

കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രോഗ്രാമുമായി ബന്ധപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതാ പട്ടികയിൽ മാറ്റം വരുത്തിയതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പ്രഖ്യാപിച്ചു. ഇനി 178 പഠന മേഖലകളില്‍ നോണ്‍-ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് (പി ജി ഡബ്ല്യു പി) അര്‍ഹതയില്ല. എന്നാൽ, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, വിദ്യാഭ്യാസം, വ്യാപാര മേഖലകള്‍ എന്നിവയുള്‍പ്പെടെ 119 മേഖലകള്‍ കൂടി യോഗ്യതയുള്ള പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. വെട്ടിക്കുറച്ച പ്രോഗ്രാമുകളില്‍, ‘ദീര്‍ഘകാല തൊഴില്‍ ക്ഷാമം നേരിടുന്ന […]

ബിൽ സി-5 പാസാക്കി സെനറ്റ്

ലിബറൽ സർക്കാരിന്‍റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബിൽ സി-5 സെനറ്റ് പാസാക്കി. അതേസമയം തങ്ങളുടെ അവകാശങ്ങളെയും പദവികളെയും മാനിക്കുന്നില്ലെങ്കിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമാകുമെന്ന് തദ്ദേശീയ നേതാക്കളുടെ മുന്നറിയിപ്പിനിടെയാണ് വ്യാഴാഴ്ച സെനറ്റ് ബിൽ പാസ്സാക്കിയത്. വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് ഫെഡറൽ അംഗീകാരം വേഗത്തിൽ നേടാൻ മന്ത്രിസഭയെ അനുവദിക്കുന്നതാണ് മാർക്ക് കാർണി സർക്കാരിന്‍റെ ഈ ബിൽ. അന്തർപ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് […]

ഫ്ലോറിഡയില്‍ കാനഡ പൗരന്റെ മരണം: അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ

ഫ്ലോറിഡയില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) കസ്റ്റഡിയിലിരിക്കെ കനേഡിയന്‍ പൗരന്‍ ജോണി നോവിയല്ലോ (49) മരിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ. മരണത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കാനഡ അമേരിക്കയോട് ആവശ്യപ്പെട്ടു. കനേഡിയന്‍ പൗരന്റെ മരണവിവരം അറിഞ്ഞതായും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ‘യു.എസ്. അധികാരികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന് കോണ്‍സുലാര്‍ […]

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 പേർക്ക് ക്ഷണം

ഈ ആഴ്ചയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 3000 ഉദ്യോഗാർത്ഥികളെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ 521 എന്ന CRS സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്. ഇന്ന് നടന്നത് ഈ മാസത്തെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 41,845 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു

വടക്കുകിഴക്കൻ കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ താരാലേക്ക് വേ NE-യിലുള്ള വീട്ടിലുണ്ടായ തീപിടിത്തത്തിൽ സണ്ണി ഗില്ലും (50), ഒമ്പത് വയസ്സുള്ള മകൾ ഹാര്‍ഗുണ്‍ ഗില്ലുമാണ് മരിച്ചത്. സണ്ണി ഗില്ലിന്‍റെ ഭാര്യ സുകി ഗില്ലിനും മകൻ 17 വയസ്സുള്ള രോഹന്‍പ്രീത് ഗില്ലിനും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്ത സമയത്ത് ആറ് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേനാംഗങ്ങൾ രണ്ട് നിലകളുള്ള ഒരു വീടിന്‍റെ ഒന്നാം നിലയിലും […]

ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് 20 പേർക്ക് പരിക്ക്; അപകടം സൗത്ത് കരോലിനയിൽ

സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് ഇരുപത് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് സൗത്ത് കരോലിനയിലെ ലെക്‌സിംഗ്ടൺ കൗണ്ടിയിലെ ലേക്ക് മുറെ ഡാമിന് സമീപമുള്ള ഡൊമിനിയൻ ബീച്ച് പാർക്കിലാണ് ഇടിമിന്നൽ മൂലമുണ്ടായ ‘വൈദ്യുതാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പത്രക്കുറിപ്പിൽ പറഞ്ഞു.പോലീസ് സ്ഥലത്തെത്തിയപ്പോൾ, എട്ട് മുതിർന്നവരും 12 പ്രായപൂർത്തിയാകാത്തവരുമായ 20 രോഗികൾക്ക് പരിക്കേറ്റിരുന്നു. ഇവരിൽ പതിനെട്ട് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. 12 പേരെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ […]