ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; മകന് ജീവപര്യന്തം

തിരുവനന്തപുരം: ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി ആർ. രേഖയാണു പ്രതിയെ ശിക്ഷിച്ചത്. വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ കളളപ്പൻ എന്ന വിഷ്ണുവാണ് അമ്മ ജനനിയെ കൊന്നു കത്തിച്ചത്. പ്രതി […]
അഹമ്മദാബാദ് വിമാനദുരന്തം: അപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; സംവിധായകൻ മഹേഷ് ജിറാവാലയുടെ മരണം സ്ഥിരീകരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട 247 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു കൈമാറി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 247 മൃതദേഹങ്ങളിൽ 187 പേർ ഇന്ത്യൻ പൗരന്മാരും 52 പേർ ബ്രിട്ടീഷ് പൗരന്മാരും 7 പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമാണെന്ന് സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. തിരിച്ചറിഞ്ഞ 187 ഇന്ത്യൻ പൗരന്മാരിൽ 175 പേർ അപകടത്തിൽപ്പെട്ട […]
ഹാമിൽട്ടനിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

ഒൻ്റാരിയോ: ഹാമിൽട്ടനിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി പത്ത് ദിവസത്തിന് ശേഷമാണ് സാഹിൽ കുമാറിനെ ടൊറൻ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ്സുള്ള സാഹിൽ കുമാർ ഏപ്രിലിൽ വടക്കേ ഇന്ത്യയിലെ ബിവാനി ജില്ലയിൽ നിന്നാണ് പഠനത്തിനായി കാനഡയിലെത്തിയത്. ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ ആണ് സാഹിൽ കുമാർ താമസിച്ചിരുന്നത്. ഹംബർ കോളേജിൻ്റെ ഡൗണ്ടൗൺ ടൊറൻ്റോ കാമ്പസിൽ ഒരു വർഷത്തെ വെബ് ഡിസൈൻ പ്രോഗ്രാം വിദ്യാർത്ഥിയായിരുന്നു. സാഹിലിൻ്റെ മരണകാരണം വ്യക്തമല്ല. മെയ് 16ന് സാഹിൽ കുമാർ ടൊറൻ്റോയിലേക്ക് […]
ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടം: തിരച്ചിൽ അവസാനിപ്പിച്ചു; മരിച്ചത് രണ്ട് പേർ

ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഐസ്ഫീൽഡ്‌സ് പാർക്ക് വേയിലെ ലേക്ക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രാത്രി മുഴുവൻ നീണ്ടുനിന്ന തിരിച്ചിലിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നതായും പാർക്ക്‌സ് കാനഡ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച 70 വയസ് പ്രായം തോന്നിക്കുന്ന കാൽഗറി സ്വദേശിനിയുടെ മൃതദേഹം സംഭവ സ്ഥലത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചലിൽ രണ്ടാമത്തെ […]
ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോർച്ച! ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ ഉപയോക്താക്കളെ ബാധിക്കും; 16 ബില്യൺ പാസ്‌വേഡുകളുടെ വൻ ചോർച്ച നടന്നതായി സൈബർ സുരക്ഷാ വിദഗ്ധർ

ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോർച്ച സംഭവിച്ചതായി സൈബർ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തൽ. 16 ബില്യൺ പാസ്‌വേഡുകൾ അടങ്ങുന്ന ലോഗിൻ വിവരങ്ങൾ ചോർന്നതായി ഗവേഷകർ കണ്ടെത്തി. ഒരു വെബ്‌സെർവറിൽ 18.4 കോടി റെക്കോർഡുകൾ അടങ്ങുന്ന അജ്ഞാത ഡാറ്റാബേസ് കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2025 തുടക്കം മുതൽ വിവരച്ചോർച്ച അന്വേഷിക്കുന്ന ഗവേഷകർ 10 ലക്ഷം മുതൽ 35 ലക്ഷം വരെ റെക്കോർഡുകൾ അടങ്ങുന്ന 30 ഡാറ്റാ സൈറ്റുകളാണ് കണ്ടെത്തിയത്. കോടിക്കണക്കിന് പാസ്‌വേഡുകൾ […]
ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന ഇസ്രയേല്‍ തള്ളി. ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചര്‍ച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. എന്നാല്‍ സ്വയരക്ഷക്കുവേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് ഇസ്രയേല്‍ വാദം.ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പുപറയില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി […]
യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ നല്‍കും

ബ്രിട്ടിഷ് കൊളംബിയയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഒരുങ്ങുന്ന യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ബിസി മെയ് 30-ന് പാസാക്കിയ ബൈലോ ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇതോടെ ബ്രിട്ടിഷ് കൊളംബിയ നിശ്ചയിച്ചിരിക്കുന്ന ചില യോഗ്യതയുള്ള യുഎസ് ഡോക്ടര്‍മാര്‍ക്ക് പൂര്‍ണ്ണ ലൈസന്‍സ് ഉടന്‍ നല്‍കും. അമേരിക്കന്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ്, അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഫാമിലി മെഡിസിന്‍, അല്ലെങ്കില്‍ അമേരിക്കന്‍ […]
ഗുരുതര രോഗബാധിതര്‍ക്ക് ദയാമരണം: ബില്ലിന് അംഗീകാരം

ഗുരുതരരോഗം മൂലം വലയുന്നവര്‍ക്ക് ദയാമരണത്തിന് അനുമതു നല്‍കുന്ന ബില്ലിനു ബ്രിട്ടിഷ് ജനസഭ അംഗീകാരം നല്‍കി. 291ന് എതിരെ 314 വോട്ടിനാണു ബില്‍ പാസായത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 വയസ്സ് പൂര്‍ത്തിയായ രോഗികള്‍ക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെര്‍മിനലി ഇല്‍ അഡല്‍റ്റ്സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഇനി പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ പരിഗണിക്കും. ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവര്‍ക്കാണ് ദയാമരണത്തിന് അനുമതി. ലേബര്‍ പാര്‍ട്ടി പ്രതിനിധി കിം ലെഡ്ബീറ്റ കൊണ്ടുവന്ന ബില്ലിനെ പ്രധാനമന്ത്രി കിയ […]
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കണ്‍വന്‍ഷന്‍ ജനുവരി 29 മുതല്‍ കാല്‍ഗറിയില്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ കണ്‍വന്‍ഷന്‍ ജനുവരി 29, 31 തീയതികളില്‍ കാല്‍ഗറിയില്‍ നടക്കും. കണ്‍വന്‍ഷനില്‍ പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ് നേതൃത്വ അവലോകന വോട്ടെടുപ്പ് നേരിടേണ്ടിവരും. കഴിഞ്ഞ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 20 വര്‍ഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാള്‍ട്ടണ്‍ റൈഡിങ്ങില്‍ അദ്ദേഹം, ലിബറല്‍ സ്ഥാനാര്‍ത്ഥിയായ ബ്രൂസ് ഫാന്‍ജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവില്‍ പ്രതിപക്ഷ നേതാവല്ല. പൊളിയേവിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനായി, കണ്‍സര്‍വേറ്റീവ് എംപി ഡാമിയന്‍ […]
സായുധ സേനാംഗങ്ങളുടെ വേതന വര്‍ധന പരിഗണനയില്‍: കനേഡിയന്‍ പ്രതിരോധ മന്ത്രി

കനേഡിയന്‍ സായുധ സേനാംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയുടെ ഓഫീസ് അറിയിച്ചു. ഈ ശമ്പള വര്‍ധന മൊത്തത്തിലുള്ള സൈനിക ശമ്പള ബജറ്റിന്റെ ഏകദേശം 20 ശതമാനമാണെന്ന് മക്ഗിന്റിയുടെ വക്താവ് ലോറന്റ് ഡി കാസനോവ് പറഞ്ഞു. പ്രഖ്യാപനം വ്യക്തമല്ലെന്നും 20% വേതന വര്‍ധന എന്താണ് അര്‍ത്ഥമാക്കുന്നത്? അത് ആനുകൂല്യങ്ങളിലായിരിക്കുമോ? അത് എങ്ങനെ വിതരണം ചെയ്യും? റാങ്ക് അടിസ്ഥാനമാക്കിയുള്ളതാണോ അതോ സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ളതാണോ? എന്നിങ്ങനെ വിശദാംശങ്ങള്‍ അവ്യക്തമാണെന്ന് ദേശീയ പ്രതിരോധ വകുപ്പ് മുന്‍ ഓംബുഡ്‌സ്മാന്‍ ഗാരി […]
