വാഷിംഗ്ടണിൽ കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ 32കാരനായ പിതാവെന്ന് സംശയം, പിതാവിനായി തെരച്ചിൽ

വാഷിംഗ്ടൺ: വാഷിംഗ്ടൺ സ്റ്റേറ്റിൽ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മൂന്ന് യുവ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങൾ കൈകൾ സിപ്പ്-കെട്ടി, തലയിൽ പ്ലാസ്റ്റിക് ബാഗുകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതായി കോടതി രേഖകൾ പറയുന്നു. വെനാച്ചി പോലീസ് പറയുന്നതനുസരിച്ച്, 32 വയസ്സുള്ള അവരുടെ പിതാവ് ട്രാവിസ് ഡെക്കറാണ് ഇവരെ അവസാനമായി കണ്ടെത്. 9 വയസ്സുള്ള പൈറ്റിൻ, 8 വയസ്സുള്ള എവ്‌ലിൻ, 5 വയസ്സുള്ള ഒലിവിയ എന്നിവരുമായി വെള്ളിയാഴ്ച ഇയാൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നീടാണ് പിതാവിനെയും മൂന്നു സഹോദരിമാരെയും കാണാതാകുന്നത്. […]
ആരോഗ്യ വകുപ്പുമായി അഭിപ്രായ വ്യത്യാസം; ഓട്ടവ സ്വദേശി ഒൻപത് വർഷമായി ആശുപത്രിയിൽ

ഓട്ടവ: ആരോഗ്യ വകുപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഒൻപത് വർഷമായി ആശുപത്രിയിൽ തുടർന്ന് ഓട്ടവ സ്വദേശി. 49കാരനായ റോജർ ഫോളിയാണ് 2016 ഫെബ്രുവരി അഞ്ച് മുതൽ ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ച് ഗുരുതരമായ ശാരീരിക പരിമിതകളുള്ള വ്യക്തിയാണ് ഇദ്ദേഹം. തെക്കു പടിഞ്ഞാറൻ ഒൻ്റാരിയോയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രി. ഇവിടത്തെ ചികിത്സ തനിക്ക് ആവശ്യമില്ലെന്നാണ് റോജർ ഫോളിയുടെ വാദം. […]
പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സി-3 കനേഡിയൻ പാർലമെൻ്റിൽ അവതരിപ്പിച്ചു

ഓട്ടവ: ലിബറൽ സർക്കാർ മുന്നോട്ട് വയ്ക്കുന്ന പുതിയ നിയമനിർമ്മാണത്തെ തുടർന്ന്, ചില വിഭാഗത്തിൽപ്പെട്ടവർക്ക് കനേഡിയൻ പൗരത്വം നേടുന്നത് എളുപ്പമാകും. ഇതിൻ്റെ ഭാഗമായി പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സി-3, കുടിയേറ്റ-അഭയാർത്ഥി-പൗരത്വ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇതിലാണ് ആദ്യ തലമുറയ്ക്ക് ശേഷം ഉള്ളവർക്ക് വംശപരമ്പര വഴിയുള്ള കനേഡിയൻ പൗരത്വം ലഭിക്കുന്ന നിയമനിർമ്മാണം ഉള്ളത്. പൗരത്വം എന്നത് ഒരു നിയമപരമായ പദവിയേക്കാൾ അത് കാനഡയുടെ മൂല്യം, ചരിത്രം ആത്മാവ് ഇവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് […]
കനേഡിയൻമാർക്ക് സന്തോഷ വാർത്ത! കുറഞ്ഞ ഫീസിൽ കൂടുതൽ ഇടപാടുകൾ, നോ-കോസ്റ്റ്, ലോ-കോസ്റ്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് പ്രമുഖ ബാങ്കുകൾ

ടൊറന്റോ: കുറഞ്ഞ പ്രതിമാസ ഫീസ് ഈടാക്കിയും സൗജന്യമായും ബാങ്ക് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് കാനഡയിലെ പ്രമുഖ ബാങ്കുകൾ. കാനഡയിലെ ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി (FCAC) പ്രകാരം, ഡിസംബർ ഒന്ന് ആകുമ്പോഴേക്കും കാനഡയിലെ 13 ബാങ്കുകൾ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും. പ്രതിമാസം 4 ഡോളറിൽ കൂടുതൽ ചെലവില്ലാത്ത നോ-കോസ്റ്റ്, ലോ-കോസ്റ്റ് അക്കൗണ്ടുകളിൽ നിന്ന് കനേഡിയൻമാർക്ക് പ്രയോജനം ലഭിക്കും. എല്ലാ കനേഡിയൻമാർക്കും താങ്ങാനാവുന്നതും ആധുനികവുമായ ബാങ്കിംഗ് സേവനമാണ് പുതിയ സംവിധാനത്തിലൂടെ ലഭിക്കുക. കുറഞ്ഞ ഫീസിൽ […]
ലിബറൽ സർക്കാർ വാഗ്ദാനം ചെയ്ത ആദായനികുതി ഇളവ് ഏകകണ്ഠമായി അംഗീകരിച്ച് കനേഡിയൻ പാർലമെൻ്റ്

ഓട്ടവ: കാനഡയിൽ ലിബറൽ സർക്കാർ വാഗ്ദാനം ചെയ്ത ആദായനികുതി ഇളവ് സഭ ഏകകണ്ഠമായി അംഗീകരിച്ചു. നികുതി ഇളവിലൂടെ രണ്ട് വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 840 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് ലിബറലുകൾ പറയുന്നു. ആദായനികുതി ഇളവിന് ഹൗസ് ഓഫ് കോമൺസ് ഏകകണ്ഠമായാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. ഏറ്റവും കുറഞ്ഞ മാർജിനൽ നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കിയണ് കുറച്ചിരിക്കുന്നത്. നികുതി മാറ്റങ്ങൾ വരുത്തുന്നതിനായി സർക്കാർ കഴിഞ്ഞ […]
ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി

ഈ മാസം അവസാനം ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.രാജ്യത്തിന്റെ വലിപ്പവും ആഗോള വിതരണ ശൃംഖലയിലെ പ്രധാന പങ്കും കണക്കിലെടുത്ത്, ഊര്‍ജ്ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് മാര്‍ക്ക് കാര്‍ണിപറഞ്ഞു. മോദിയെ ക്ഷണിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റ് ജി 7 നേതാക്കളുമായി കൂടിയാലോചിച്ചതായി മാര്‍ക്ക് കാര്‍ണി പറഞ്ഞു.ഖലിസ്ഥാന്‍ വിഘടനവാദി […]
ഡോജിന് പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യാം; നിര്‍ണായക വിധിയുമായി യുഎസ് സുപ്രീംകോടതി

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിയോഗിച്ച ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിക്ക് (ഡോജ്) പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി മുതല്‍ ഡോജിന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ മേരിലാന്‍ഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. […]
ട്രംപ്- മസ്‌ക് പോര്: ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യന്‍ നേതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെ മസ്‌കിന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം ദിമിത്രി നോവിക്കോവ്. ഇലോണ്‍ മസ്‌കും ട്രംപും തമ്മിലുള്ള ആരോപണങ്ങള്‍ക്കിടെയാണ് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവിക്കോവ് പ്രസ്താവന നടത്തിയത്. മസ്‌കിന് അഭയം നല്‍കാന്‍ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായിയാണ് നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. […]
ഡസ്റ്റിങ് ചലഞ്ച്’; അരിസോണയില്‍ കൗമാരക്കാരിക്ക് ദാരുണാന്ത്യം

മാരകമായ സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. യുഎസിലെ അരിസോണ സ്വദേശിയായ റെന്ന ഒ റോര്‍കി എന്ന പത്തൊമ്പതുകാരിയാണ് മരിച്ചത്. ഡസ്റ്റിങ് ചലഞ്ച് എന്നും ക്രോമിങ് എന്ന പേരിലും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിവരം. സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ കൂടുതല്‍ കാഴ്ചക്കാരെ കിട്ടുന്നതിനായി കീബോര്‍ഡ് ക്ലീനിങ് സ്പ്രേ ശ്വസിക്കുന്ന വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കുകയാണ് ഈ ചലഞ്ചിലൂടെ ചെയ്യുന്നത്. ഈ ചലഞ്ച് അനുകരിക്കുന്നതിനിടെ റെന്നയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. […]
യുഎസ് ആരോഗ്യ വിദഗ്ദ്ധരെ ആകര്‍ഷിക്കാന്‍ കാമ്പെയ്നുമായി ബ്രിട്ടിഷ് കൊളംബിയ

യുഎസില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയ്ന്‍ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണം അസംതൃപ്തരായ യുഎസ് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രവിശ്യയിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിനായി 50 ലക്ഷം ഡോളര്‍ വിനിയോഗിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച കാമ്പെയ്ന്‍ വാഷിങ്ടണ്‍ , ഒറിഗണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പരസ്യ സ്‌ക്രീനുകളിലും, ആശുപത്രികളുടെ 16 കിലോമീറ്റര്‍ […]