newsroom@amcainnews.com

ഡസ്റ്റിങ് ചലഞ്ച്’; അരിസോണയില്‍ കൗമാരക്കാരിക്ക് ദാരുണാന്ത്യം

മാരകമായ സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. യുഎസിലെ അരിസോണ സ്വദേശിയായ റെന്ന ഒ റോര്‍കി എന്ന പത്തൊമ്പതുകാരിയാണ് മരിച്ചത്. ഡസ്റ്റിങ് ചലഞ്ച് എന്നും ക്രോമിങ് എന്ന പേരിലും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിവരം.

സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ കൂടുതല്‍ കാഴ്ചക്കാരെ കിട്ടുന്നതിനായി കീബോര്‍ഡ് ക്ലീനിങ് സ്പ്രേ ശ്വസിക്കുന്ന വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കുകയാണ് ഈ ചലഞ്ചിലൂടെ ചെയ്യുന്നത്. ഈ ചലഞ്ച് അനുകരിക്കുന്നതിനിടെ റെന്നയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കഴിയേണ്ടി വന്നു. പിന്നാലെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

ഞാന്‍ ഒരിക്കല്‍ പ്രശസ്തയാകുമെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് റെന്നയുടെ പിതാവ് ആരോണ്‍ ഓ റോര്‍കി പറയുന്നു. നിര്‍ഭാഗ്യവശാല്‍ അത് അനുയോജ്യമായ സാഹചര്യത്തില്‍ ആയില്ലെന്ന് മാത്രം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ീബോര്‍ഡ് ക്ലീനിങ് സ്‌പ്രേയ്ക്ക് മണമില്ല, വാങ്ങാന്‍ ഐഡി വേണ്ട, കുട്ടികളെല്ലാം ഇത് തിരയുകയാണ്, അവര്‍ക്കത് വാങ്ങാനും കഴിയും, അത് ഉപയോഗിച്ചാല്‍ തിരിച്ചറിയാനുമാവില്ല. റെന്നയുടെ മാതാവ് ഡാന്ന പറയുന്നു.

ഓക്‌സിജന് പകരമായാണ് ഇങ്ങനെയുള്ള രാസവസ്തുക്കള്‍ ശ്വസിച്ചാല്‍ അത് ശ്വാസകോശത്തില്‍ എത്തുക. അത് ശരീരത്തില്‍ എല്ലായിടത്തേക്കും വ്യാപിക്കും. ഇത് ശ്വസിക്കുന്നത് അല്‍പനേരത്തേക്ക് ഉന്മാദം നല്‍കുന്നതായി തോന്നാം. എന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ പരിഹാരമില്ലാത്തതായി മാറാമെന്ന് അരിസോണയിലെ ഓണര്‍ ഹെല്‍ത്ത് സ്‌കോട്ട്‌സ്‌ഡേല്‍ ഒസ്‌ബോണ്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിതവിഭാഗം മേധാവിയായ റാന്‍ഡി വെയ്‌സ്മാന്‍ പറഞ്ഞു. കരളിന്റെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ശ്വാസകോശം എന്നിവയെ എല്ലാം അത് ബാധിക്കും.

You might also like

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

Carney responds to Trump's 'nasty' comment: Explains he is defending workers' interests

വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു

Ridge Fire Spreads in Los Angeles County: I-5 Freeway Closed, Evacuation Orders Issued

ലോസ് ഏഞ്ചലസ് കൗണ്ടിയിൽ പടർന്നുപിടിച്ച് റിഡ്ജ് ഫയർ: ഐ-5 ഫ്രീവേ അടച്ചു, ജനങ്ങളോട് ഒഴിയാൻ ഉത്തരവ്

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

വിദേശ അക്കാദമിക് എക്സാമിനർമാർക്ക് വർക്ക് പെർമിറ്റില്ലാതെ കാനഡയിൽ ജോലി ചെയ്യാം: ഫെഡറൽ സർക്കാർ

Top Picks for You
Top Picks for You