newsroom@amcainnews.com

മദ്യപിച്ചെത്തിയ വരൻ വധുവിൻ്റെ ഉറ്റസുഹൃത്തിന് മാല ചാർത്തി; സംഭവത്തിൽ കലിപൂണ്ട വധു വരന്റെ മുഖത്തടിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി

ബറേലി: ഉത്തർപ്രദേശിൽ മദ്യപിച്ചെത്തിയ വരൻ വധുവിൻ്റെ ഉറ്റസുഹൃത്തിന് മാല ചാർത്തി. സംഭവത്തിൽ രോഷാകുലയായ 21കാരിയായ വധു രാധാദേവി വരനെ അടിച്ച് വിവാഹം വേണ്ടെന്നു വച്ചു. വരനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26 വയസുകാരനായ വരൻ രവീന്ദ്ര കുമാർ വിവാഹ ഘോഷയാത്രയിൽ വേദിയിലേക്ക് വൈകിയെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വരൻ്റെ വീട്ടുകാർ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിൻ്റെ വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നൽകിയതായി […]

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്ന് റിപ്പോർട്ട്; പ്രതിവർഷം 32 ലക്ഷം സ്തനാർബുദ കേസുകളിലേക്കെത്തും

ആ​ഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോൾ ലോകാരോ​ഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോ​ഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്യാൻസർ നിരക്കുകളും ലോകാരോ​ഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തൽ. ആ​ഗോളതലത്തിൽ ഓരോ […]

എല്ലാം നേടിത്തന്നത് സിഐടിയു, കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുത്; ആലപ്പുഴയിൽ ആശ വർക്കർമാർക്ക് സിഐടിയു നേതാവിൻറെ ശബ്ദ സന്ദേശം പുറത്ത്

ആലപ്പുഴ: ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിൻറെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിൻറ ശബ്ദ സന്ദേശത്തിൽ പറയുന്നു. ആരെങ്കിലും വിളിച്ചാൽ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികൾ […]

അവിഹിതമുണ്ടെന്നാരോപിച്ച് യുവാവ് 20കാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ദില്ലി: ദില്ലിയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമൻ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് പ്രതി ഭാര്യയെ കൊന്നത്. പൊലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരമാണ് അമൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കൊലപാതക വിവരം പൊലീസിനോട് തുറന്നു പറയുകയായിരുന്നു. പൊലീസ് […]

യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകുന്നു; ട്രംപിൻറെ സമ്മർദത്തിന് സെലൻസ്കി വഴങ്ങി

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകുന്നു. അമേരിക്കയും യുക്രെയ്നും ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂർവധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. വിയിലെ അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുന്നതിനായി സെലൻസ്‌കിയാണ് യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങൾ അമേരിക്കയുമായി പങ്കിടാമെന്ന് […]

മുതിർന്ന നേതാക്കളെ ഒഴിവാക്കി; റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു

കോഴിക്കോട്: റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ […]

തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും; സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്ക് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇത്. ഒരു തർക്കവുമില്ല ഞങ്ങൾ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പി വി […]

അമേരിക്കൻ പൗരത്വം വേണോ? 50 ലക്ഷം ഡോളർ രൂപ മുടക്കിയാൽ മതി! സമ്പന്നരായ വിദേശ പൗരന്മാർക്ക് പൗരത്വം നൽകാൻ പുതിയ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടൺ: സമ്പന്നരായ വിദേശ പൗരന്മാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പുതിയ പദ്ധതിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 5 മില്യൺ അഥവാ 50 ലക്ഷം ഡോളർ രൂപ നൽകിയാൽ സമ്പന്നർക്ക് അമേരിക്കൻ പൗരന്മാരാകാനാകും. ഗോൾഡ് കാർഡുകൾ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ഇങ്ങനെ വാങ്ങിയ ഗോൾഡ് കാർഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ കട ബാധ്യത […]

ട്രംപുമായുള്ള അടുപ്പം, ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനേഡ്യൻ പാർലമെന്റിൽ ഹർജി

ഒട്ടാവ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി കാനഡ പാർലമെന്റിൽ സമർപ്പിച്ചു. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ യുഎസിന്റെ 51–ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കാനഡക്കാർ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച ഹർജി ബ്രിട്ടിഷ് എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ സമർപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് മസ്കിന് കാനഡയിൽ […]

‘മച്ചാൻറെ മാലാഖ’ നാളെ എത്തും; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത മച്ചാൻറെ മാലാഖ എന്ന സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. നാളെയാണ് ചിത്രത്തിൻറെ റിലീസ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി […]