newsroom@amcainnews.com

എല്ലാം നേടിത്തന്നത് സിഐടിയു, കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുത്; ആലപ്പുഴയിൽ ആശ വർക്കർമാർക്ക് സിഐടിയു നേതാവിൻറെ ശബ്ദ സന്ദേശം പുറത്ത്

ആലപ്പുഴ: ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിൻറെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിൻറ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ആരെങ്കിലും വിളിച്ചാൽ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തിൽ അധിക്ഷേപം. ആലപ്പുഴയിൽ നാളെയാണ് ആശ വർക്കർമാരുടെ കളക്ട്രേറ്റ് മാർച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിൻറെ ശബ്ദ സന്ദേശം പുറത്ത് വന്നത്.

അതേസമയം, വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാൻ സമ്മർദ്ദ തന്ത്രവുമായി സർക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനാണ് നിർദ്ദേശം. ഒപ്പം പണിമുടക്ക് തുടർന്നാൽ പകരം സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.

You might also like

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

Anthropic says Claude AI models breached systems of 3 companies during cybersecurity tests

ക്ലോഡ് എഐ മോഡലുകൾ ഉൾപ്പെട്ട മൂന്ന് സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ത്രോപിക് തങ്ങളുടെ സൈബർ സുരക്ഷാ വിലയിരുത്തലുകൾ താത്കാലികമായി നിർത്തിവെച്ചു.

Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Top Picks for You
Top Picks for You