newsroom@amcainnews.com

തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും; സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്ക് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇത്. ഒരു തർക്കവുമില്ല ഞങ്ങൾ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്.

ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീർത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Top Picks for You
Top Picks for You