newsroom@amcainnews.com

ട്രംപിൻ്റെ ആവർത്തിച്ചുള്ള താരിഫ് ഭീഷണി കാനഡയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതായി റിപ്പോർട്ട്

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള താരിഫ് ഭീഷണി കാനഡയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതായി പുതിയ സർവേ റിപ്പോർട്ട്. ഫെബ്രുവരി 14 നും ഫെബ്രുവരി 17 നും ഇടയിൽ 1,550 കാനഡക്കാരിലും 1,000 അമേരിക്കക്കാരിലും നടത്തിയ ലെഗർ സർവേ പ്രകാരം ഏകദേശം പകുതി കാനഡക്കാരും അമേരിക്കൻ പൗരന്മാരും തങ്ങളുടെ രാജ്യങ്ങൾ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. 50 ശതമാനം കാനഡക്കാരും 51 ശതമാനം അമേരിക്കക്കാരും ഇരു രാജ്യങ്ങളും ഇതിനകം തന്നെ മാന്ദ്യത്തിലാണ് എന്ന് വിശ്വസിക്കുന്നതായി […]

ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കാൻ എയർ കാനഡ; ജൂൺ മുതൽ വിമാന സർവീസ് ആരംഭിക്കും

മൺട്രിയോൾ: ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ജൂണിൽ പുനഃരാരംഭിക്കുമെന്ന് എയർ കാനഡ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഈ മേഖലയിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു. ടൊറന്റോയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റുകൾ ജൂൺ 8-ന് ആരംഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ അറിയിച്ചു. കൂടാതെ മൺട്രിയോളിൽ നിന്നും മറ്റൊരു സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. സർക്കാർ അധികൃതരുമായും ഇസ്രയേൽ വ്യോമമേഖലയിലേക്ക് മടങ്ങുന്ന മറ്റ് എയർലൈനുകളുമായും ചർച്ച നടത്തുകയും സുരക്ഷാ പരിശോധനകളും നടത്തിയതായി എയർ […]

രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ തീരുമാനം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാൻ സർവ്വകലാശാലകൾ

റെജൈന: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാൻ സർവ്വകലാശാലകൾ. രാജ്യാന്തര വിദ്യാർത്ഥി എന്റോൾമെന്റ് കുറഞ്ഞതായി പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു സർവ്വകലാശാലകളായ റെജൈന സർവകലാശാലയും സസ്‌കാച്വാൻ സർവകലാശാലയും റിപ്പോർട്ട് ചെയ്തു. പുതിയതും തുടരുന്നതുമായ ബിരുദ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എന്റോൾമെന്റ് ഏകദേശം 22% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിദ്യാർത്ഥികളുടെ എന്റോൾമെന്റ് കുറയുന്നത് മൂലം ഏകദേശം ഒരു കോടി ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന് സർവ്വകലാശാലകൾ പ്രവചിക്കുന്നു. രാജ്യാന്തര […]

ഫ്രാൻസിൽ കത്തിയാക്രമണം, ഒരാൾ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്; ആക്രമിച്ചത് ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പൊലീസ് നിരീക്ഷണ പട്ടികയിലുള്ള 37കാരൻ

മൾഹൗസ്: ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പൊലീസ് നിരീക്ഷണ പട്ടികയിലുള്ള 37കാരന്റെ ആക്രമണത്തിൽ ഫ്രാൻസിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക്. ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലുള്ള ചെറുപട്ടണമായ മൾഹൗസിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമാണ്. മൂന്ന് പൊലീസുകാർക്ക് സംഭവത്തിൽ നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് 37കാരൻ പൊലീസുകാർ അടക്കമുള്ളവർക്കെതിരെ കത്തിയാക്രമണം നടത്തിയത്. ചാർലി ഹെബ്‌ദോയുടെ ഓഫീസുകൾക്കും ജൂത സൂപ്പർമാർക്കറ്റിനും നേരെയുണ്ടായ മാരകമായ ആക്രമണത്തെ തുടർന്ന് 2015 മുതൽ വർഗീയവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉൾപ്പെടുത്തിയ എഫ്എസ്പിആർടി പട്ടികയിൽ […]

ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുന്നു, തിരിഞ്ഞു നോക്കാതെ സർക്കാർ

ദില്ലി: വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. രണ്ടാഴ്ചയായി നീളുന്ന സമരം. ആവശ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ് ആശമാർ. കേരളത്തിലെ ഏറ്റവു ജനവിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറരുതെന്നും മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. […]

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ; അല്ലെന്ന് പ്രതികൾ, പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്ന് മൊഴി

കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ. ട്രെയിൻ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇരുവരെയും ഇന്ന് റിമാൻഡ് ചെയ്യും. കുണ്ടറ ആറുമുറിക്കടയിൽ റോഡിനോട് ചേർന്ന് ഉപയോഗ ശൂന്യമായി കിടന്ന ടെലിഫോൺ പോസ്റ്റ് ഇന്നലെ പുലർച്ചെയാണ് അരുണും രാജേഷും ചേർന്ന് സമീപത്തെ റെയിൽവേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തിൽ […]

പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ച 14കാരിയെ ഭക്ഷണം അടക്കമുള്ള വസ്തുക്കൾ വാങ്ങി നൽകി പ്രലോഭിച്ചു ക്രൂരമായി പീഡിപ്പിച്ചു; 63കാരന് 25 വർഷത്തെ കഠിന തടവ്

ബാരിപാഡ: 14കാരിയെ ക്രൂരമായി പീഡിപ്പിച്ച 63കാരന് 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് 14 വയസുകാരി പീഡിപ്പിക്കപ്പെട്ടത്. ഗികർഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹി എന്നയാൾക്കാണ് പോക്സോ പ്രത്യേക കോടതി 25 വർഷം ശിക്ഷ വിധിച്ചത്. അറുപതിനായിരം രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൾ അധികമായി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 7 ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നാണ് ജില്ലാ […]

കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഹൈവേയിൽ വാഹനയാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച; നാലുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘം പിടിയിൽ. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ വെച്ച് വാഹനയാത്രക്കാരെ കവർച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ഡ്രൈവർ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ്, കണ്ണൂർ കാടാച്ചി സ്വദേശി പ്രജേഷ്, കൂത്തുപറമ്പ് സ്വദേശി ഷിജിൻ ,ആലപ്പുഴ കായംകുളം […]

നരേന്ദ്ര മോദി സർക്കാരിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം; ‘രഹസ്യരേഖ’യുമായി കേന്ദ്ര കമ്മിറ്റി; കഴിഞ്ഞ പാർട്ടി കോൺഗ്രസ് നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുൻപ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഘടകങ്ങൾക്കാണ് രഹസ്യരേഖ കൈമാറിയത്. ആർഎസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കൽ ഫാഷിസം എന്നും പിൽക്കാലത്തേത് […]

കടൽ മണൽ ഖനനം: സ്റ്റാലിനെ പോലെ പിണറായി ശക്തമായ നടപടി സ്വീകരിക്കണം; കേന്ദ്രസർക്കാർ സുഹൃത്തുക്കളായ മുതലാളിമാർക്കു വേണ്ടി കടലിനെ കൊള്ളയടിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ

കൊല്ലം: കടൽ മണൽ ഖനനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ തനിക്ക് അദ്‌ഭുതമുണ്ടെന്ന് കെ.സി. വേണുഗോപാൽ എംപി. കൊല്ലം ഡിസിസി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കൂടിയപ്പോൾ കടൽ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സിപിഎം തയാറായില്ല. ഖനനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023ലെ ബ്ലൂ ഇക്കോണമി പോളിസിയുടെ മറവിൽ കേന്ദ്രസർക്കാർ കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. […]