newsroom@amcainnews.com

കടൽ മണൽ ഖനനം: സ്റ്റാലിനെ പോലെ പിണറായി ശക്തമായ നടപടി സ്വീകരിക്കണം; കേന്ദ്രസർക്കാർ സുഹൃത്തുക്കളായ മുതലാളിമാർക്കു വേണ്ടി കടലിനെ കൊള്ളയടിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ

കൊല്ലം: കടൽ മണൽ ഖനനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ തനിക്ക് അദ്‌ഭുതമുണ്ടെന്ന് കെ.സി. വേണുഗോപാൽ എംപി. കൊല്ലം ഡിസിസി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കൂടിയപ്പോൾ കടൽ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സിപിഎം തയാറായില്ല. ഖനനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2023ലെ ബ്ലൂ ഇക്കോണമി പോളിസിയുടെ മറവിൽ കേന്ദ്രസർക്കാർ കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. ഖനനം ചെയ്യാനുള്ള അനുമതി സ്വകാര്യ മേഖലയ്ക്ക് നൽകിയതോടെ സുഹൃത്തുക്കളായ വൻ കുത്തക മുതലാളിമാർക്കു വേണ്ടി കടലിനെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.

You might also like
Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Top Picks for You
Top Picks for You