newsroom@amcainnews.com

വ്യാപാരയുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകർക്കും, കൂടുതൽ ആഘാതം കാനഡയ്ക്കെന്ന് ബാങ്ക് ഓഫ് കാനഡ റിപ്പോർട്ട്

ഓട്ടവ: യുഎസ്-കാനഡ വ്യാപാരയുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ബാങ്ക് ഓഫ് കാനഡ റിപ്പോർട്ട്. എന്നാൽ, യുഎസിനെ അപേക്ഷിച്ച് കാനഡയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതൽ ആഘാതം ഏൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. താരിഫുകൾ നീണ്ടുനിൽക്കുകയാണെങ്കിൽ, 2027-ൽ കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം എട്ട് ശതമാനത്തിലെത്താം. താരിഫുകൾ പരിമിതമായ സമയത്തേക്ക് മാത്രമാണെങ്കിൽ, ഈ നിരക്ക് ഏകദേശം ആറ് ശതമാനമായിരിക്കും. താരിഫുകളൊന്നും ചുമത്തിയില്ലെങ്കിലും, വ്യാപാര യുദ്ധത്തിൻ്റെ ഭീഷണി മാത്രം മതി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനെന്നും സെൻട്രൽ ബാങ്ക് പറയുന്നു. നിലവിലെ അനിശ്ചിതത്വം […]

ഇത് ഡ്രഗ്സാണ്… ഞാൻ തിന്നാൻ പോകുവാണ് സാറേ… പാലാരിവട്ടത്ത് നടുറോഡിൽ പാതിരാത്രിയിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം

കൊച്ചി: പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പൊലീസ് വാഹനത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കോഴിക്കോട് സ്വദേശിനി റസീലയേയും സുഹൃത്ത് പ്രവീണിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജംഗ്‌ഷന് സമീപത്ത് വെച്ച് യുവതിയും യുവാവും പ്രദേശവാസികളോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസുദ്യോഗസ്ഥരോടും യുവതി തട്ടിക്കയറുകയായിരുന്നു. 23 […]

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച: അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതിൽ രാജ്യത്തിൻ്റെ രോഷം അറിയിക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ ഇന്ത്യ സ്വന്തം വിമാനങ്ങൾ അയക്കുമോ, ഗാസ ഏറ്റെടുത്ത് ടൂറിസ്റ്റു കേന്ദ്രമാക്കും എന്ന ട്രംപിൻറെ വിചിത്ര വാദത്തിനെതിരെ പ്രതിഷേധം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു. എച്ച് വൺ ബി വിസ, പാരീസ് ഉടമ്പടിയിൽനിന്നുള്ള പിൻമാറ്റം എന്നിവയിൽ മോദി എന്തു […]

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം: അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി, 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും

കൊച്ചി: കൊച്ചിയിലെ കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. എംഎസ്എംഇ നിയോ​ഗിച്ചിരിക്കുന്ന മൂന്നം​ഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്. പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമ​ഗ്രമായ റിപ്പോർട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം. ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റ് സാഹചര്യങ്ങൾ […]

ക്യൂബെക്കിൽ കനത്ത മഞ്ഞുവീഴ്ച, കൊടുംതണുപ്പ്

ക്യൂബെക്ക് സിറ്റി : 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മോൺട്രിയൽ ഉൾപ്പെടെ സതേൺ ക്യൂബെക്കിൽ കൊടുംതണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ശൈത്യകാലത്ത് നഗരത്തെ ബാധിക്കുന്ന ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. മോൺട്രിയൽ, മോണ്ടറെഗി, ലോറൻഷ്യൻസ്, ലനോഡിയർ, മോണ്ട്-ലോറിയർ എന്നീ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ക്യൂബെക്ക് സിറ്റിയിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രവിശ്യയിലെ നിരവധി സ്കൂളുകൾ വ്യാഴാഴ്ച അടച്ചുപൂട്ടുമെന്ന് സ്‌കൂൾ ബോർഡുകൾ പ്രഖ്യാപിച്ചു. […]

പരസ്പര തീരുവ ചുമത്തൽ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടൺ : യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ പരസ്പര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ്. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന നിർണായക നീക്കം. ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയും ബ്രസീലും കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചു […]

ഗൂഗിൾമാപ്പിലും ഇനി മുതൽ ഗൾഫ് ഓഫ് അമേരിക്ക; ഗൾഫ് ഓഫ് മെക്‌സിക്കോയെ ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിന് പിന്നാലെ ഗൂഗിൾ മാപ്പും പേരുമാറ്റി

ലൊസാഞ്ചലസ്: മെക്‌സിക്കൻ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിന് പിന്നാലെ പേരുമാറ്റി ഗൂഗിൾ മാപ്പും. ഗൾഫ് ഓഫ് മെക്‌സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് ഗൂഗിൾ മാപ്പും പേരുമാറ്റിയത്. ‘ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ അപ്‌ഡേഷനുകൾ വരുമ്പോൾ പേരുമാറ്റങ്ങൾ പ്രയോഗിക്കുന്നത് വളരെക്കാലമായി നിലനിൽക്കുന്ന രീതിയാണെന്ന്’ ഗൂഗിൾ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ‘യുഎസിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ‘ഗൾഫ് […]

കനേഡിയൻ നിർമ്മിത കാറുകൾക്ക് 50 മുതൽ 100% ​​വരെ അധിക താരിഫ് ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: കനേഡിയൻ നിർമ്മിത കാറുകൾക്ക് 50 മുതൽ 100% ​​വരെ അധിക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് യുഎസ് താരിഫ് ചുമത്തുന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. കാനഡ യുഎസിൽ നിന്ന് ഓട്ടോമൊബൈൽ വ്യവസായം മോഷ്ടിച്ചതായി ട്രംപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാനഡയുമായി കരാറിൽ എത്തിയില്ലെങ്കിൽ കനേഡിയൻ കാറുകൾക്ക് 50 മുതൽ 100% വരെ താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയിൽ നിന്ന് […]

കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ ഭീഷണികൾ നിലനിൽക്കുമ്പോഴും കനേഡിയൻ ജനതയ്ക്കിടയിൽ ദേശീയ അഭിമാനം വർധിച്ചതായി റിപ്പോർട്ട്

ഓട്ടവ: വൻതോതിലുള്ള തീരുവകൾ ചുമത്തുമെന്നും കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഭീഷണികൾ നിലനിൽക്കുമ്പോഴും കനേഡിയൻ ജനതയ്ക്കിടയിൽ ദേശീയ അഭിമാനം വർധിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 7 മുതൽ 10 വരെ ലെഗർ നടത്തിയ വോട്ടെടുപ്പിലാണ് കണ്ടെത്തൽ. 82% കാനഡക്കാരും ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ, 85% പേർ കാനഡക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. അതേസമയം, 58% പേർ തങ്ങൾ കാനഡയുടെ ഭാഗമായതിൽ ‘വളരെയധികം അഭിമാനിക്കുന്നു’ എന്ന് വോട്ട് രേഖപ്പെടുത്തി. ഭാവിയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കാനഡയിലെ […]

കാനഡയിലെ വിദ്യാർത്ഥി വിവര സംവിധാനമായ പവർസ്കൂളിനുണ്ടായ സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ച് ആൽബർട്ട പ്രൈവസി കമ്മീഷണർ

എഡ്മിൻറൻ: കാനഡയിലെ വിദ്യാർത്ഥി വിവര സംവിധാനമായ പവർസ്കൂളിനുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് ആൽബർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ ഓഫീസ് (ഒഐപിസി). കാനഡയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിൽ കഴിഞ്ഞ മാസം സൈബർ ആക്രമണം നേരിട്ടിരുന്നു. ആൽബർട്ടയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുപ്പത്തി ഒന്നോളം നിയമലംഘനങ്ങൾ നടന്നതായി കാണിക്കുന്ന നോട്ടീസുകൾ ഓഫീസിന് ലഭിച്ചതായി ഒഐപിസി കമ്മീഷണർ ഡയാൻ മക്ലിയോഡ് പറഞ്ഞു. എഡ്മിൻറൻ കാത്തലിക് സ്കൂൾ ഡിവിഷൻ, സെൻ്റ് ആൽബർട്ട് പബ്ലിക് […]