newsroom@amcainnews.com

കനേഡിയൻ നിർമ്മിത കാറുകൾക്ക് 50 മുതൽ 100% ​​വരെ അധിക താരിഫ് ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: കനേഡിയൻ നിർമ്മിത കാറുകൾക്ക് 50 മുതൽ 100% ​​വരെ അധിക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് യുഎസ് താരിഫ് ചുമത്തുന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി.

കാനഡ യുഎസിൽ നിന്ന് ഓട്ടോമൊബൈൽ വ്യവസായം മോഷ്ടിച്ചതായി ട്രംപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാനഡയുമായി കരാറിൽ എത്തിയില്ലെങ്കിൽ കനേഡിയൻ കാറുകൾക്ക് 50 മുതൽ 100% വരെ താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പകരം യുഎസിലെ ഡിട്രോയിറ്റിൽ കാറുകൾ നിർമിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ട്രംപ് തന്റെ രാജ്യത്തേക്ക് മാർച്ച് 12 മുതൽ ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% താരിഫ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കയുടെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ സാമ്പത്തിക, ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.

You might also like
55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Top Picks for You
Top Picks for You