newsroom@amcainnews.com

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം: അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി, 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും

കൊച്ചി: കൊച്ചിയിലെ കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. എംഎസ്എംഇ നിയോ​ഗിച്ചിരിക്കുന്ന മൂന്നം​ഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്. പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമ​ഗ്രമായ റിപ്പോർട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം. ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റ് സാഹചര്യങ്ങൾ എനിനിവ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

കയർബോർഡിലെ തൊഴിൽ പീഡനത്തിന് തെളിവായി ജോളി മധുവിൻറെ കത്തും ശബ്ദരേഖയും കുടുംബം പുറത്തു വിട്ടിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദ സന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിന്റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ധ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടി. കയർ ബോർഡ്‌ ചെയർമാൻ വിപുൽ ഗോയൽ മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം. ഒടുവിൽ ഉപദ്രവിക്കരുതെന്നും കരുണ കാണിക്കണമെന്നും കത്തിൽ കുറിക്കുന്നതിനിടെയാണ് തലച്ചോറിലെ രക്തസ്രാവം മൂലം ജോളി കുഴഞ്ഞു വീണതെന്ന് ആവർത്തിക്കുന്നുണ്ട് കുടുംബം. സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി കുറിച്ചു. സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു ജോളി മധുവെന്നും കുടുംബത്തി ത്തിൻ്റെ ആരോപണം ഗൗരവതരമെന്നും കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

You might also like
The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Top Picks for You
Top Picks for You