newsroom@amcainnews.com

അമിതമായി ചൂടായി തീപിടിക്കാൻ സാധ്യത; കാനഡയിൽ വിറ്റഴിച്ച 130,000 LED ബൾബുകൾ തിരിച്ചുവിളിച്ചു

ഓട്ടവ: അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച 130,000 ബൾബുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. SM PAR20-50W-ES എന്ന മോഡൽ നമ്പറുള്ള Uberhaus ബ്രാൻഡ് 7W PAR20 LED ലൈറ്റ് ബൾബാണ് തിരിച്ചുവിളിച്ച ഉൽപ്പന്നമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

ബൾബുകളുടെ പാക്കറ്റിൽ 401573050070 എന്ന UPC നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ജനുവരി മുതൽ 2020 മാർച്ച് വരെ 1,38,255 ബൾബുകൾ കാനഡയിൽ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 9 വരെ, കാനഡയിൽ ബൾബുകൾ അമിതമായി ചൂടാകുന്നതായി രണ്ട് റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തുകയും മാറ്റി വാങ്ങുന്നതിനായി റോണയിലേക്ക് തിരികെ നൽകുകയും വേണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

You might also like

ഡൽഹി: സൗത്ത് ഡൽഹിയിലെ റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 16 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

വകുപ്പ് വിഭജനത്തെച്ചൊല്ലി അതൃപ്തി; കർണാടകയിൽ മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

ഫിഫ ലോകകപ്പ്: തപാൽ വിതരണം വൈകുമെന്ന് കാനഡ പോസ്റ്റ്

സാമ്പത്തിക മാന്ദ്യം: ആശങ്ക വേണ്ടെന്ന് OECD റിപ്പോർട്ട്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കാനഡ

വിദ്യാർത്ഥി ധനസഹായ പദ്ധതിയിൽ മാറ്റങ്ങളുമായി ഒൻ്റാരിയോ സർക്കാർ: വിദ്യാർത്ഥികൾ ആശങ്കയിൽ

Top Picks for You
Top Picks for You