newsroom@amcainnews.com

വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്; രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറി, പകരം 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കും

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേൽ സേനയിലെ വനിത അഗം ബെർഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.

വടക്കൻ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകൾക്ക് സമീപത്തു വച്ചാണ് അഗം ബർഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മറ്റൊരു നഗരമായ ഖാൻ യുനീസിൽ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, ആദ്യ ആറാഴ്ചയ്ക്കുള്ളിൽ 33 ഇസ്രയേൽ തടവുകാരെ മോചിപ്പിക്കും. ഇതിനു പകരമായി 2,000 പലസ്തീൻ തടവുകാരെ ഇസ്രലേയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.

You might also like

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

നോവസ്കോഷ നിയമസഭയിലെ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്

Trump's Diplomatic Stance and Iran-Oman Talks

ട്രംപിന്റെ നയതന്ത്ര നിലപാടും ഇറാൻ-ഒമാൻ ചർച്ചകളും

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

Top Picks for You
Top Picks for You