newsroom@amcainnews.com

മഹാരാഷ്ട്രയിലെ ആയുധ നിർമാണശാലയിൽ സ്ഫോടനം; 8 മരണം, നിരവധി പേർ‌ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 8 പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.

സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വലിയ സ്‌ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ പ്രദേശമാകെ കറുത്ത പുക പടർന്നു. 5 കിലോമീറ്റർ ദൂരത്തിൽ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.

You might also like

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

യുഎസിൽ ഇന്ധനവില കുതിക്കുന്നു: കാലിഫോർണിയയിൽ പെട്രോൾ വില 6 ഡോളർ കടന്നു

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

ബി.സി പ്രൊവിൻഷ്യൽ പാർക്കിൽ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി; സീ-ടു-സ്കൈ മേഖലയിൽ നടുക്കം

Top Picks for You
Top Picks for You