newsroom@amcainnews.com

ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വർധന; ഏറ്റവും കൂടുതൽ വിറ്റത് പാലാരിവട്ടം ഔട്ട് ലെറ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 712.96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം.

കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്. ഉതു പ്രകാരം 712.96 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ സീസണേക്കാൾ കൂടുതലാണ്. പാലാരിവട്ടം ഔട്ട് ലൈറ്റിലാണ് ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത്. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം. സാധാരാണ കൊല്ലം ആശ്രമ മൈതാനത്താണ് എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന ഉണ്ടാവുന്നത്. ഇത്തവണ നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് ബെവ്കോയുടെ കണക്ക്.

You might also like

ടെക്സസ് മിന്നല്‍പ്രളയം: മരണം 100 കടന്നു

വ്യാപാര യുദ്ധം: കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്നു; യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായെന്ന് സർവ്വേ റിപ്പോർട്ട്

മുൻ റഷ്യൻ ഗതാഗതമന്ത്രി ജീവനൊടുക്കി

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി യുഎസ് കോണ്‍ഗ്രസ്

ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ഷോ ആയ കാൽഗറി സ്റ്റാംപീഡിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ശനിയാഴ്ച മാത്രം സന്ദർശിച്ചത് 1,42,199 പേർ

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

Top Picks for You
Top Picks for You