newsroom@amcainnews.com

ഇ ഡി ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു: സുരാജ് ചിത്രം ഡിസംബർ 20 ന് തീയറ്ററുകളിലേക്ക്

സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘ഇ ഡി’ (എക്സ്ട്രാ ഡീസന്റ്) എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലര്‍ പത്തു ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഇ ഡിയുടെ പ്രൊമോ സോങ് നരഭോജി പന്ത്രണ്ട് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി ഇപ്പോഴും യൂട്യൂബ് മ്യൂസിക്കിൽ ട്രെൻഡിങ്ങിലാണ്.

ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി ചിത്രത്തിന്റെ നിർമ്മാണം. 

സുരാജ് വെഞ്ഞാറമൂട്‌ , ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌.സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവയ്ക്കുന്നത്. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ.ഡി-എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Top Picks for You
Top Picks for You