newsroom@amcainnews.com

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിൻറേതാണ് ഉത്തരവ്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി പരാമർശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻറെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിൻറെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.

You might also like
Remarks against Tamil Nadu CM Vijay: DMK leader Udhayanidhi Stalin arrested

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

Top Picks for You
Top Picks for You