newsroom@amcainnews.com

നെയ്യ് പതിവായി കഴിക്കുന്നത് ശരീരത്തിൻറെ രോഗ പ്രതിരോധശേഷി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഹൃദയത്തിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ​ഗുണകരം; നെയ്യിക്ക് ഒപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആൻറി ഓക്സിഡൻറുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീൻ, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ നെയ്യ് പതിവായി കഴിക്കുന്നത് ശരീരത്തിൻറെ രോഗ പ്രതിരോധശേഷി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഹൃദയത്തിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ നെയ്യിക്ക് ഒപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  1. തേൻ

ആയുർവേദം അനുസരിച്ച്, നെയ്യും തേനും തുല്യ അളവിൽ കലർത്തുന്നത് ദോഷകരമാണ്. ഈ കോമ്പിനേഷൻ ശരീരത്തിൽ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമത്രേ. അതിനാൽ ആവശ്യമെങ്കിൽ അവ പ്രത്യേകം, അസമമായ അളവിൽ ഉപയോഗിക്കുക.

  1. ചായ/ കോഫി

ചായയിലോ കാപ്പിയിലോ നെയ്യ് കലർത്തുന്നത് എല്ലാവർക്കും അനുയോജ്യമല്ല. കാരണം ചിലരിൽ ഇത് ഓക്കാനവും അസിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം.

  1. റാഡിഷ്

റാഡിഷിനൊപ്പം നെയ്യ് കഴിക്കുന്നതും ചിലരിൽ വയറുവേദനയും ഗ്യാസും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം.

  1. മത്സ്യം

നെയ്യും മീനും ഒന്നിച്ച് കഴിക്കുന്നത് ചിലരുടെ ദഹനത്തെ തടസപ്പെടുത്തുകയും ചിലരിൽ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

  1. തൈര്

നെയ്യും തൈരും ഒരുമിച്ച് കലർത്തുന്നത് ശരീരഭാരം കൂട്ടാനും ദഹനത്തെ തടസപ്പെടുത്താനും കാരണമാകും. അതിനാൽ ഈ കോമ്പിനേഷനും ഒഴിവാക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Top Picks for You
Top Picks for You