newsroom@amcainnews.com

‘ഗുകേഷിന്‍റെ വിജയം ഒത്തുകളി, ചൈനീസ് താരം മന:പൂര്‍വം തോറ്റുകൊടുത്തു’, ആരോപണവുമായി റഷ്യൻ ചെസ് ഫെഡറേഷൻ

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന്‍ ഇന്ത്യൻ താരം ഡി ഗുകേഷിന് മുന്നില്‍ മനു:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും ആരോപിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്‍.

റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രെ ഫിലാത്തോവാണ് ഗുകേഷിന്‍റെ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി എത്തിയത്. സിംഗപ്പൂരിലെ സെന്‍റോസയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്‍റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു. നിര്‍ണായക പതിനാലാം ഗെയിമിലെ 55-ാം നീക്കത്തില്‍ ഡിംഗ് ലിറന്‍ വരുത്തിയൊരു അപ്രതീക്ഷിത പിഴവാണ് സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തില്‍ ഗുകേഷിന് വിജയവും ലോക ചാമ്പ്യൻ പട്ടവും സമ്മാനിച്ചത്. 55-ാം നീക്കത്തില്‍ എഫ് 4 കളത്തിലെ റൂക്കിനെ ലിറന്‍ എഫ് 2 കളത്തിലേക്ക് നീക്കിയിരുന്നു.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You