newsroom@amcainnews.com

എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് എംആർഐ സെന്ററിലെ ജീവനക്കാരനായ വിശാൽ താക്കൂർ എന്നയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി അരേര ഹിൽസ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് പട്‌വ പറഞ്ഞു. ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആർഐ സ്കാനിംഗ് സെന്ററിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ പ്രതി എന്തിന് ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ഇത്തരത്തിൽ ഇയാൾ എത്ര വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

You might also like

അനാവശ്യ അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകൾ ഇനി ഇല്ല; കാനഡയിൽ പുതിയ നിയമം ജൂൺ 12 മുതൽ

ലൈസൻസില്ലാതെ വിമാനം പറത്തിയത് 17 വർഷം: മുൻ എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ

ലോകകപ്പ്: ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

സാൻ അന്റോണിയോയും മേയർ ജോൺസും അന്താരാഷ്ട്ര കൂട്ടായ്മയായ ‘പാക്ട് ഓഫ് ഫ്രീ സിറ്റീസിന്’ നേതൃത്വം നൽകുന്നു

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു

ടോണി അവാർഡ്സ് 2026: ‘ഡെത്ത് ഓഫ് എ സെയിൽസ്മാന്’ വൻ നേട്ടം; ലെസ്ലി മാൻവില്ലിനും ജോൺ ലിത്ഗോയ്ക്കും പുരസ്കാരം

Top Picks for You
Top Picks for You