newsroom@amcainnews.com

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് പുതിയ കോഡ്. തുറമുഖ മന്ത്രി വി.എൻ. വാസവൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്.

അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 5 പ്രാദേശിക കമ്മിഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ് (UNECE) ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷൻ കോഡ് ടിആർവി എന്നതാണ്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദേശം സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം അതിനായി അപേക്ഷ നൽകുകയായിരുന്നു. കേന്ദ്രസർക്കാരിനു കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡേറ്റാ മാനേജ്‌മെന്റാണു ലൊക്കേഷൻ കോഡ് അനുവദിക്കുന്നത്. ഈ ഏജൻസി അനുവദിച്ച പുതിയ കോഡിന് അംഗീകാരം നൽകി. നാവിഗേഷൻ, ഷിപ്പിങ് ഇതിനെല്ലാം ഇനി IN TRV 01 കോഡാണ് ഉപയോഗിക്കുക.

You might also like

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

Top Picks for You
Top Picks for You