newsroom@amcainnews.com

മാസല്ല, മരണ മാസ്! എന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്; തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകി

ന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ ഇറാൻ വധിച്ചാൽ അവരെ ഇല്ലാതാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനെതിരായ ഉപരോധം കർശനമാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. നയങ്ങൾ കർശനമാക്കാനും പുതിയ നയങ്ങൾ രൂപപ്പെടുത്താനുമുള്ള എല്ലാ നടപടികളും അമേരിക്ക തുടങ്ങിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണികൾ ഫെഡറൽ അധികാരികൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. ഉപോരധമല്ലാതെ എനിക്ക് മറ്റു മാർഗങ്ങളില്ല. ഞങ്ങൾക്ക് ശക്തരായി തുടരണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ എന്നെ കൊലപ്പെടുത്തുകയാണെങ്കിൽ പിന്നെ ആ രാജ്യം തന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിർദേശങ്ങൾ ഞാൻ നൽകിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ പ്രസിഡന്റായിരുന്നപ്പോൾ ഇറാനെതിരെ കൈക്കൊണ്ട നടപടികൾ നിലവിൽ വീണ്ടും കർശനമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

You might also like

യു.എസ്-ഇറാൻ സമാധാന ചർച്ച: ട്രംപിന്റെ മുന്നറിയിപ്പുകൾക്കിടയിൽ ഇറാൻ പ്രതിനിധി സംഘം ഖത്തറിലെത്തി

റഷ്യ-യുക്രെയ്‌ൻ യുദ്ധം: 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ട്രംപിന്റെ 1.776 ബില്യൺ ഡോളറിന്റെ ‘വെപ്പണൈസേഷൻ’ ഫണ്ട് വൻ പ്രതിഷേധത്തിന് കാരണമാകുന്നു; എന്നാൽ കോടതിയിൽ ചോദ്യം ചെയ്യുക എളുപ്പമാകില്ല

വലതു വൃക്കയ്ക്ക് പകരം ഇടതു വൃക്ക നീക്കം ചെയ്ത ശസ്ത്രക്രിയയിലെ പിഴവ്; രണ്ട് വർഷത്തിന് ശേഷം സ്ത്രീ മരിച്ചു; 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പരമോന്നത ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്

ടൊറൻ്റോയിൽ കാണാതായ 14 വയസ്സുകാരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം; വിവരം നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം

തൃപ്പൂണിത്തുറയിലെ ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് വർഷം; ലബോറട്ടറികൾ ഇതുവരെ സജ്ജമായില്ല

Top Picks for You
Top Picks for You