newsroom@amcainnews.com

ഭൂമി തരംമാറ്റി നൽകാൻ കഴിയില്ല: എലപ്പുള്ളി മദ്യനിർമാണശാലയ്ക്ക് കൃഷിവകുപ്പിന്റെ എതിർപ്പ്

പാലക്കാട്: എലപ്പുള്ളി മദ്യനിർമാണശാലയ്ക്ക് കൃഷിവകുപ്പിന്റെ എതിർപ്പ്. ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ഓഗസ്റ്റ് 29-ന് കൃഷിവകുപ്പ് ആർഡിഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2008 വരെ ഈ ഭൂമിയിൽ നെൽകൃഷിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റാനുള്ള അപേക്ഷ ആർഡിഒ നിരസിച്ചത്. എലപ്പുള്ളിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരംമാറ്റാനുള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയിൽ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണമെന്നും ആർഡിഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്. നാല് ഏക്കറിൽ നിർമാണം നടത്താൻ ഇളവ് വേണമെന്നായിരുന്നു ബ്രൂവറിക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ. പാലക്കാട് മദ്യനിർമാണശാലയോട് അനുകൂല നിലപാടല്ല കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സിപിഐയ്ക്കുള്ളത്. എന്നാൽ, ഇത് അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

You might also like

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You