newsroom@amcainnews.com

ബീഹാറിലെ സർക്കാർ പ്രൈമറി സ്കൂളിൽ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി! വിവാദം

ബീഹാറിൽ നിന്നും അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലെ ഹസൻപൂരിലെ യുസിസിഎച്ച് മധ്യമിക് സർക്കാർ പ്രൈമറി സ്കൂളിലെ ഒരു പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി നൽകി എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. സർക്കാർ അധ്യാപകരുടെ അവധി അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലിൻറെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. പിന്നാലെ നിരവധി പേർ അധ്യാപകൻറെയും അവധിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ബീഹാർ വിദ്യാഭ്യാസ വകുപ്പിൻറെ പോർട്ടലിലെ സ്ക്രീൻ ഷോട്ടിൽ ഡിസംബർ ഒന്ന് മുതൽ 12 വരെയുള്ള അവധിയാണ് ജിതേന്ദ്ര കുമാർ സിംഗ് എന്ന അധ്യാപകന് അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെയും എട്ടാം ദിവസത്തെയും അവധികൾ വീക്കിലി ഓഫുകളാണ്. 11 ഉം 12 ദിവസത്തെ അവധികൾ കാഷ്വൽ ലീവുകളാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇടയിലുള്ള എട്ട് ദിവസത്തെ അവധികളാണ് പ്രസവാവധിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുരുഷ അധ്യാപകന് അവധി നൽകിയത് വെറും സാങ്കേതിക പിശക് മാത്രമാണെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് അധികൃതർ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലീവ് അപേക്ഷയുടെ ഫോർമാറ്റിൽ സംഭിച്ച ഒരു തെറ്റാണിതെന്നും സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വൈശാലി ജില്ലയിലെ മഹുവ ബ്ലോക്കിൻറെ ചുമതലയുള്ള വിദ്യാഭ്യാസ ഓഫീസർ അർച്ചന കുമാരി പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രസവാവധി സ്ത്രീകൾക്ക് മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന് വിദ്യാഭ്യാസ ഓഫീസർ സമ്മതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തങ്ങളുടെ നവജാതശിശുക്കളെ ശുശ്രൂഷിക്കാൻ പുരുഷന്മാർക്ക് ‘പിതൃത്വ അവധി’ ലഭിക്കുന്നുണ്ടെന്നും പ്രശ്നം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെന്നും വിശദാംശങ്ങൾ കണ്ടെത്തി പ്രശ്നം പരിഹരിക്കുമെന്നും അർച്ചന കുമാരി കൂട്ടിച്ചേർത്തു. സമാനമായ ഒരു കേസ് പാകിസ്ഥാനിലെ സുക്കൂറിൽ നിന്നും കഴിഞ്ഞ നവംബർ മാസത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് റഫി അഹമ്മദ് എന്ന സർക്കാർ ബോയ്സി പ്രൈമറി സ്കൂൾ അധ്യാപകന് 60 ദിവസത്തെ പ്രസവാവധിയായിരുന്നു അനുവദിച്ചിരുന്നത്.

You might also like

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Top Picks for You
Top Picks for You