കോട്ടയം: സമുദ്രന്തർ ഭാഗത്തെ വിസ്മയക്കാഴ്ചകളുമായി ജനലക്ഷങ്ങൾക്ക് വിനോദത്തിൻ്റെയും വിജ്ഞാനത്തിന്റെയും വിസ്മയക്കാഴ്ച്ചകൾ സമ്മാനിച്ച എ ടു സെഡ് ഇവൻ്റ്സ് ഒരുക്കുന്ന മറൈൻ മിറാക്കിൾസ്, ഡിസംബർ 22ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്നു. കോട്ടയത്ത് ആദ്യമായി ഫിലിപ്പിൻസിൽനിന്നുള്ള മത്സ്യകന്യകമാർ നിങ്ങളെ സ്വാഗതം ചെയ്യുന്നു ഏറ്റവും വിശാലമായ അക്രേലിക് അക്വേറിയം വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഡബിൾ അക്രേലിക് അക്വേറിയത്തിൽ അണ്ടർ വാട്ടർസൂ മറൈൻ എക്സ്പോയിൽ ഒരു ത്രീഡി അനുഭവം നൽകും ലക്ഷങ്ങൾ വിലവരുന്ന വൈവിധ്യങ്ങളായ വിദേശികളും സ്വദേശികളുമായ മത്സ്വങ്ങളാണ് ടണൽ അക്വേറിയത്തിലുള്ളത്.
വിവിധ വർണ്ണങ്ങളിലുള്ള ഡിസ്ക്കസ്, ശുദ്ധജലത്തിൽ ജീവിക്കുന്ന ഷാർക്ക്, വിദേശിയായ തെരണി തുടങ്ങി ആയിരത്തിൽപരം മീനുകളും അക്രേലിക് അക്വേറിയത്തിലൂടെ കയ്യെത്തും ദൂരത്ത് കണ്ടാസ്വദിക്കാം. 200 അടി നീളത്തിൽ അണ്ടർ വാട്ടർ അക്രിലിക് ഗ്ലാസ്ടണലും ഒപ്പം നാനൂറ് അടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യനോടിണങ്ങി പ്രവർത്തിക്കുന്ന എഐ റോബോട്ട്സ് ഇനി വരുന്ന യുഗം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും റോബോട്ട്സിന്റെയും യുഗമാണ് ഈ റോബോട്ട്സ് കൂടുതലായും സ്ത്രീകളോടും കുട്ടികളോടുമാണ് ഇൻ്ററാക്റ്റ് ചെയ്യുക.
ഏറ്റവും കൂടുതൽ കൗതുകം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ഉണ്ടാവുക ഇനി നമുക്ക് അടുക്കളയിൽ വരെ റോബോട്ട്സിനെ കാണാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന റോബോട്ട്സ്, ചോറ് വെക്കുന്ന റോബോട്ട്സ്, അപ്പം ചുടുന്ന റോബോട്ട്സ് എന്നിവ അതിശയവും ആകാംക്ഷയും സന്തോഷവും നിറക്കുന്ന റോബോട്ട്സുകളുടെ വിസ്മയലോകം. കുട്ടികൾ സ്വപ്നം കണ്ടു വളരണമെന്ന് പഠിപ്പിച്ച ഭാരതത്തിൻ്റെ മുൻ രാഷ്ട്രപതി ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതവും അദ്ദേഹത്തിൻ്റെ ചിന്തകളും ആസ്പദമാക്കി ഒരു മനോഹരമായ പവലിയൻ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, ലോകത്തിൻ്റെ ഏറെ ശ്രദ്ധേയമായതും വിദേശ രാജ്യങ്ങളിൽ വൻ വിജയവുമായ മഡഗാസ്ക്കർ സിനിമയിലെ കഥാപാത്രങ്ങളുടെ ത്രിമാന രൂപങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് വളരെ അപൂർവമായി കാണാവുന്ന പക്ഷികളുടെ പെറ്റ്ഷോ എക്സിബിഷനും ഒരുക്കിയിട്ടുണ്ട് അതോടൊപ്പം റോബോട്ടിക് ആനിമൽ പവലിയനും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്നതാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും ഫാൻസി ഇനങ്ങളും ലഭ്യമാക്കുന്ന എയർ കണ്ടീഷൻഡ് ഷോപ്പിങ്ങ് പവലിയനും മറൈൻ മിറാക്കിൾസിൽ സൗജീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദക്ഷണ പാനീയവിഭവങ്ങൾ, വിവിധ തരം ഐസ്ക്രീമുകൾ, എന്നിവക്കൊപ്പം മറ്റനേകം അപൂർവ്വ വിഭവങ്ങളും ലഭ്യമാക്കുന്ന ഫുഡ്കോർട്ടും അനുബന്ധ സ്റ്റാളുകളും കോട്ടയത്തിന് നവ്യാനുഭവമായിരിക്കും.
എക്സിബിഷൻ രംഗത്തെ അതികായരായ 5 പതിറ്റാണ്ട് പ്രവൃത്തിപരിചയമുള്ള എ.കെ. നായരുടെ എ ടു സെഡ് ഇവന്റ്സ്, ഇന്ത്യയിലെ അമ്യൂസ്മെൻ്റ് പാർക്ക് രംഗത്തെ മുൻനിരയിലുള്ള ഫൺവേൾഡ് അമ്യൂസ്മെൻ്റ പാർക്ക്,ബാംഗ്ലൂർ എന്നിവർ ഒത്തുചേർന്നിട്ടാണ് വ്യത്യസ്തവും അതിനൂതനകാഴ്ചകളുമായി കോട്ടയത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്, പ്രദർശന സമയം ഞായറാഴ്ചയും അവധി ദിവസങ്ങളിലും 11 മണി മുതൽ 9 മണി വരെ മറ്റു ദിവസങ്ങളിൽ 2 മണി മുതൽ 9 മണി വരെ പ്രദർശനം ജനുവരി അവസാനം വരെ ഉണ്ടായിരിക്കുന്നതാണ്.







