newsroom@amcainnews.com

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സും പഠിച്ചിട്ടുണ്ട്. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

You might also like
Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Top Picks for You
Top Picks for You