newsroom@amcainnews.com

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു

കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം പുത്തൻകുളങ്ങര സ്വദേശി അനന്ദു ( 16 ) ആണ് മരിച്ചത്. ചാത്തിനാംകുളത്തെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രായപൂ‍ർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന ഫാക്ടറിയിലെത്തിയത്. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് കുട്ടികൾ അവിടെയെത്തിയതെന്നോ വ്യക്തമല്ല.

ചിമ്മിണി തകർന്നുവീണ് അനന്ദു അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും ഓടിരക്ഷപ്പെട്ടിരുന്നു. ഇവർ തിരികെ വന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അനന്ദുവിനെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തിയാണ് അനന്ദുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

You might also like

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You