newsroom@amcainnews.com

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾക്കും അരുവികൾക്കും സമീപം പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. മഴയ്‌ക്കൊപ്പം മഞ്ഞ് ഉരുകിത്തുടങ്ങിയതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. വലിയ പ്രളയസാധ്യത നിലവിലില്ലെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടൊറൻ്റോ കൺസർവേഷൻ അതോറിറ്റി അറിയിച്ചു.

ഒൻ്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം ശക്തമായ കൊടുങ്കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഈ ജാഗ്രതാനിർദ്ദേശം വാട്ടർ സേഫ്റ്റി അഡ്വൈസറി ആയി കുറച്ചിട്ടുണ്ട്. ഓട്ടവ മുതൽ സർനിയ വരെയുള്ള മേഖലകളിൽ ഇപ്പോഴും ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വരുന്ന ഒരാഴ്ച ടൊറൻ്റോയിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്.

You might also like

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

Top Picks for You
Top Picks for You