ബ്രിട്ടിഷ് കൊളംബിയ റെഡ് ക്രിസ് ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. 60 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് കെവിൻ കൂംബ്സ്, ഡാരിയൻ മഡ്യൂക്ക്, ജെസ്സി ചുബാറ്റി എന്നിവരെ വ്യാഴാഴ്ച രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
മൂവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും, ഭൂമിക്കടിയിലെ സുരക്ഷിത അറയിൽ അവർക്ക് ഭക്ഷണവും വെള്ളവും വായുസഞ്ചാരവും ലഭ്യമായിരുന്നുവെന്നും ഖനി ഉടമകളായ ന്യൂമോണ്ട് അധികൃതർ വ്യക്തമാക്കി. പാറയിടിഞ്ഞതിന് ശേഷം കൂടുതൽ അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും കമ്പനി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.